താൾ:Communist Manifesto (ml).djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

IV
നിലവിലുള്ള വിവിധ
പ്രതിപക്ഷ പാർട്ടികളോടുള്ള
കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്

ഇംഗ്ലണ്ടിലെ ചാർട്ടിസ്റ്റ് പ്രസ്ഥാനക്കാർ, അമേരിക്കയിലെ കാർഷികപരിഷ്കരണവാദികൾ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വർഗ്ഗപ്പാർട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി വർഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങൾ നേടുവാനും അവരുടെ താൽക്കാലിക താല്പര്യങ്ങൾ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാർ പൊരുതുന്നു. എന്നാൽ വർത്തമാനകാലത്തെ പ്രസ്ഥാനത്തിൽ, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവർ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിൽ യാഥാസ്ഥിതികരും സമൂലപരിവർത്തനവാദികളുമായി ബൂർഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാർ സോഷ്യൽഡെമോക്രാറ്റുകക്ഷി[1]യുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തിൽ വിമർശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാർ കൈവിടുകയില്ല.

  1. പാർലമെണ്ടിൽ ലെദ്രു-റോളേനും സഹിത്യരംഗത്തു് ലൂയിബ്ലാനും38 പത്രലോകത്തു് 'ലെ റിഫോം' പത്രവുമാണു് ഈ കക്ഷിയെ പ്രതിനിധാനം ചെയ്യുന്നതു്. സോഷ്യൽഡെമോക്രസിയെന്ന പേരു് അതു കണ്ടുപിടിച്ച ഇവരെ സംബന്ധിച്ചേടത്തോളം, ഡെമോക്രാറ്റിക്ക് അഥവാ റിപ്പബ്ലിക്കൻ കക്ഷിയുടെ ഏറെക്കുറെ സോഷ്യലിസത്തിന്റെ നിറം കലർന്ന ഒരു വിഭാഗത്തെ കുറിക്കുന്നു. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

    അക്കാലത്തു് ഫ്രാൻസിൽ സോഷ്യൽ-ഡെമോക്രാറ്റിക്ക് എന്നു സ്വയം വിളിച്ചിരുന്ന കക്ഷിയെ രാഷ്ട്രീയരംഗത്തു് ലെദ്രു-റോളേനും സാഹിത്യരംഗത്തു് ലൂയി ബ്ലാനുമാണു് പ്രതിനിധാനം ചെയ്തിരുന്നതു്. അങ്ങിനെ ഇന്നത്തെ ജർമ്മൻ സോഷ്യൽ-ഡെമോക്രസിയിൽനിന്നു് അതു തികച്ചും വിഭിന്നമായിരുന്നു. (1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/46&oldid=157902" എന്ന താളിൽനിന്ന് ശേഖരിച്ചത്