താൾ:Communist Manifesto (ml) appendix.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാ­യം ലോ­ക­ത്തു­ള്ള എല്ലാ ജന­ത­ക­ളേ­യും പര­സ്പ­രം ബന്ധ­പ്പെ­ടു­ത്തു­ക­യും, ചെറിയ പ്രാ­ദേ­ശിക കമ്പോ­ള­ങ്ങ­ളെ­ല്ലാം ഒരൊ­റ്റ ലോ­ക­ക­മ്പോ­ള­മാ­യി ഒന്നി­ച്ച് ചേർക്കു­ക­യും, എല്ലാ­യി­ട­ത്തും നാ­ഗ­രി­ക­ത­യ്ക്കും പു­രോ­ഗ­തി­യ്ക്കും വഴി തെ­ളി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളിൽ നട­ക്കു­ന്ന­തെ­ന്തും മറ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കു­ന്ന ഒരു സ്ഥി­തി­യി­ലേ­ക്ക് കാ­ര്യ­ങ്ങൾ നീ­ങ്ങി­യി­രി­ക്കു­ന്നു. ഉദാ­ഹ­ര­ണ­ത്തി­ന് ഇം­ഗ്ല­ണ്ടി­ലേ­യോ, ഫ്രാൻസി­ലേ­യോ തൊ­ഴി­ലാ­ളികൾ ഇന്ന് മോചനം നേ­ടു­ന്ന­പ­ക്ഷം അത് മറ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും വി­പ്ല­വ­ങ്ങൾക്കി­ട­വ­രു­ത്താ­തി­രി­ക്കി­ല്ല. അവ ഇന്ന­ല്ലെ­ങ്കിൽ നാളെ അവി­ട­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­ക­ളു­ടെ­യും മോ­ച­ന­ത്തി­ന് വഴി തെ­ളി­ക്കു­ന്ന­താ­ണ്.

രണ്ടാ­മ­ത്, എവി­ടെ­യൊ­ക്കെ വൻകി­ട­വ്യ­വ­സാ­യം നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ സ്ഥാ­ന­മെ­ടു­ത്തു­വോ, അവി­ടെ­ല്ലാം വ്യാ­വ­സാ­യി­ക­വി­പ്ല­വം ബൂർഷ്വാ­സി­യു­ടെ­യും അതി­ന്റെ സമ്പ­ത്തി­നേ­യും അധി­കാ­ര­ത്തേ­യും പര­മാ­വ­ധി വളർത്തു­ക­യും അതിനെ ആ രാ­ജ്യ­ത്തി­ലെ ഒന്നാ­മ­ത്തെ വർഗ്ഗ­മാ­ക്കു­ക­യും ചെ­യ്തു. ഇതു സം­ഭ­വി­ച്ചി­ട­ത്തെ­ല്ലാം ബൂർഷ്വാ­സി രാ­ഷ്ട്രീ­യാ­ധി­കാ­രം സ്വ­ന്തം കയ്യി­ലെ­ടു­ക്കു­ക­യും അതു­വ­രെ ഭരണം നട­ത്തി­യി­രു­ന്ന വർഗ്ഗ­ങ്ങ­ളെ - പ്ര­ഭുവർഗ്ഗ­ത്തെ­യും, ഗിൽഡുകളിൽ പെട്ട നഗ­ര­വാ­സി­ക­ളെ­യും, ആ രണ്ടു കൂ­ട്ട­രെ­യും പ്ര­തി­നി­ധാ­നം ചെയ്ത രാ­ജ­വാ­ഴ്ച­യേ­യും - പു­റ­ത്താ­ക്കു­ക­യും ചെ­യ്തു­വെ­ന്ന­താ­ണ് ഇതിൽ നി­ന്നു­ള­വായ ഫലം. അവകാശ നിർണ്ണ­യ­മു­ള്ള ഭൂ­സ്വ­ത്തു­ക്കൾ, അഥവാ ഭൂ­സ്വ­ത്തു­ക്കൾ വിൽക്ക­രു­തെ­ന്നു­ള്ള നി­രോ­ധ­ന­ങ്ങൾ അവ­സാ­നി­പ്പി­ച്ചു­കൊ­ണ്ടും കു­ലീ­നവർഗ്ഗ­ത്തി­ന്റെ വി­ശേ­ഷാ­വ­കാ­ശ­ങ്ങൾ എടു­ത്തു­ക­ള­ഞ്ഞു­കൊ­ണ്ടു­മാ­ണ് ബൂർഷ്വാ­സി കു­ലീ­നവർഗ്ഗ­ത്തി­ന്റെ, അതാ­യ­ത് പ്ര­ഭുവർഗ്ഗ­ത്തി­ന്റെ, അധി­കാ­രം തകർത്തെ­റി­ഞ്ഞ­ത്. എല്ലാ ഗിൽഡു­ക­ളും കൈ­വേ­ല­ക്കാ­രു­ടെ വി­ശേ­ഷാ­വ­കാ­ശ­ങ്ങ­ളും നിലനിർത്തി­ക്കൊ­ണ്ടാ­ണ് ബൂർഷ്വാ­സി ഗിൽഡു­ക­ളി­ലെ നഗ­ര­വാ­സി­ക­ളു­ടെ അധി­കാ­രം തകർത്തത്. അവ രണ്ടി­ന്റെ­യും സ്ഥാ­ന­ത്ത് അത് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തെ - അതാ­യ­ത്, ഏത് വ്യ­വ­സാ­യ­ശാഖ വേ­ണ­മെ­ങ്കി­ലും നട­ത്തി­ക്കൊ­ണ്ടു­പോ­കു­വാൻ അവ­കാ­ശ­മു­ള്ള­തും ആവ­ശ്യ­മാ­യ­ത്ര മൂ­ല­ധ­ന­ത്തി­ന്റെ കു­റ­വൊ­ഴി­ച്ച് മറ്റൊ­ന്നും തന്നെ അയാളെ ഇക്കാ­ര്യ­ത്തിൽ തട­സ്സ­പ്പെ­ടു­ത്താ­ത്ത­തു­മായ ഒരു സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ - ഏർപ്പെ­ടു­ത്തി. അതു­കൊ­ണ്ട് കൈ­വ­ശ­മു­ള്ള മൂ­ല­ധ­നം, അസ­മ­മാ­യി­ട­ത്തോ­ളം മാ­ത്ര­മേ സമൂ­ഹ­ത്തി­ലെ അം­ഗ­ങ്ങൾ തമ്മിൽ അസ­മ­ത്വ­മു­ണ്ടാ­യി­രി­ക്കൂ എന്നും, മൂ­ല­ധ­ന­മാ­ണ് നിർണ്ണാ­യ­ക­ശ­ക്തി­യെ­ന്നും, അക്കാ­ര­ണ­ത്താൽ മു­ത­ലാ­ളികൾ അഥവാ ബൂർഷ്വാ­സി സമൂ­ഹ­ത്തി­ലെ ഒ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/8&oldid=157973" എന്ന താളിൽനിന്ന് ശേഖരിച്ചത്