താൾ:Communist Manifesto (ml) appendix.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചോ­ദ്യം 15: സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാർജ്ജനം മു­മ്പ് അസാ­ദ്ധ്യ­മാ­യി­രു­ന്നു­വെ­ന്നാ­ണോ ഇതിനർത്ഥം ?

ഉത്ത­രം: അതെ, അസാ­ദ്ധ്യ­മാ­യി­രു­ന്നു. സാ­മൂ­ഹ്യ­ക്ര­മ­ത്തി­ലൂ­ടെ­യു­ണ്ടാ­കു­ന്ന ഓരോ മാ­റ്റ­വും സ്വ­ത്തു­ട­മാ­ബ­ന്ധ­ങ്ങ­ളി­ലു­ണ്ടാ­കു­ന്ന ഓരോ വി­പ്ല­വ­വും പഴയ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­താ­യി­ക്ക­ഴി­ഞ്ഞ പുതിയ ഉല്പാ­ദന ശക്തികൾ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ അവ­ശ്യ­ഫ­ല­മാ­ണ്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത തന്നെ ഉത്ഭ­വി­ച്ച­ത് ഇങ്ങ­നെ­യാ­ണ്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത എക്കാ­ല­ത്തും നി­ല­വി­ലു­ണ്ടാ­യി­രു­ന്നി­ല്ല. മദ്ധ്യ­യു­ഗ­ങ്ങ­ളു­ടെ അവ­സാ­ന­ഘ­ട്ട­ത്തിൽ നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ രൂ­പ­ത്തിൽ പു­തി­യൊ­രു ഉല്പാ­ദ­ന­രീ­തി രം­ഗ­പ്ര­വേ­ശം ചെ­യ്തു. അന്ന് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഫ്യൂഡൽ-ഗിൽഡ് സ്വ­ത്തു­ട­മ­സ്ഥ­ത­യു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­ത്ത­താ­യി­രു­ന്നു­വ­ത്. പഴയ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങൾക്ക­പ്പു­റ­ത്തേ­ക്ക് വളർന്നു കഴി­ഞ്ഞി­രു­ന്ന നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ രൂ­പ­ത്തിൽ പു­തി­യൊ­രു ഉല്പാ­ദ­ന­രീ­തി രം­ഗ­പ്ര­വേ­ശം ചെ­യ്തു. അന്ന് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഫ്യൂഡൽ-ഗിൽഡ് സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങൾക്ക­പ്പു­റ­ത്തേ­ക്ക് വളർന്നു­ക­ഴി­ഞ്ഞി­രു­ന്ന നിർമ്മാ­ണ­ത്തൊ­ഴിൽ പുതിയ രൂ­പ­ത്തി­ലു­ള്ള സ്വ­ത്തു­ട­മ­സ്ഥത സൃ­ഷ്ടി­ച്ചു. അതാണ് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ കാ­ല­ഘ­ട്ട­ത്തി­ലും വൻകിട വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സ­ത്തി­ന്റെ ആദ്യ­ഘ­ട്ട­ത്തി­ലും സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യ­ല്ലാ­തെ മറ്റൊ­രു രൂ­പാ­ത്തി­ലു­ള്ള സ്വ­ത്തു­ട­മ­സ്ഥത സാ­ദ്ധ്യ­മ­ല്ലാ­യി­രു­ന്നു. എല്ലാവർക്കും നൽകുവാൻ തി­ക­യു­ന്ന­തി­നു പുറമെ സാ­മൂ­ഹ്യ­മൂ­ല­ധ­നം വർദ്ധി­പ്പി­ക്കു­വാ­നും ഉല്പാ­ദ­ന­ശ­ക്തി­ക­ളെ കൂടുതൽ വി­ക­സി­പ്പി­ക്കു­വാ­നും വേ­ണ്ടി ഉല്പ­ന്ന­ങ്ങ­ളു­ടെ കുറെ മി­ച്ചം വയ്ക്കു­വാൻ കൂടി ആവ­ശ്യ­മാ­യ­ത്ര അളവിൽ ഉല്പാ­ദ­നം നട­ത്തു­വാൻ കഴി­യാ­ത്ത കാ­ല­ത്തോ­ളം സമൂ­ഹ­ത്തി­ലെ ഉല്പാ­ദ­ന­ശ­ക്തി­ക­ളെ അട­ക്കി ഭരി­ക്കു­ന്ന ഒരു മേ­ധാ­വി വർഗ്ഗ­വും ദരി­ദ്ര­മായ ഒരു മർദ്ദി­തവർഗ്ഗ­വും എപ്പോ­ഴു­മു­ണ്ടാ­യേ തീരൂ. ഈ വർഗ്ഗ­ങ്ങൾ എത്ത­ര­ത്തി­ലു­ള്ള­താ­ണെ­ന്ന് ഉല്പാ­ദ­ന­ത്തി­ന്റെ വി­കാ­സ­ഘ­ട്ട­ത്തെ ആശ്ര­യി­ച്ചി­രി­ക്കും. കൃ­ഷി­യെ ആശ്ര­യി­ച്ചു നി­ല­നി­ന്ന മദ്ധ്യ­യു­ഗ­ങ്ങ­ളിൽ നാം കാ­ണു­ന്ന­ത് ഭൂ­പ്ര­ഭു­വി­നെ­യും അടി­യാ­ള­നേ­യു­മാ­ണ്. മദ്ധ്യ­യു­ഗ­ങ്ങ­ളു­ടെ അവ­സാ­ന­കാ­ല­ത്ത് നഗ­ര­ങ്ങ­ളിൽ ഗിൽഡ്‌മേ­സ്തി­രി­യും അയാ­ളു­ടെ കീഴിൽ പണി­യെ­ടു­ക്കു­ന്ന അപ്ര­ന്റീ­സു­ക­ളേ­യും ദി­വ­സ­വേ­ല­ക്കാ­ര­നേ­യും കാണാം. പതി­നേ­ഴാം നൂ­റ്റാ­ണ്ടി­ലു­ണ്ടാ­യി­രു­ന്ന­ത് നിർമ്മാ­ണ­ത്തൊ­ഴി­ലു­ട­മ­ക­ളും നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളു­മാ­ണ്. പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലു­ള്ള­ത് വൻകിട ഫാ­ക്ട­റി­യു­ട­മ­യും തൊ­ഴി­ലാ­ളി­യു­മാ­ണ്. എല്ലാവർക്കും മതി­യാ­യ­ത്ര അളവിൽ ഇല്പാ­ദ­നം നട­ത്തു­വാ­നും സ്വ­കാ­ര്യ ഉട­മ­സ്ഥത ഉല്പാ­ദ­ന­ശ­ക്തികൾക്കൊ­രു വി­ല­ങ്ങൗം പ്ര­തി­ബ­ന്ധ­വു­മാ­യി­ത്തീ­രു­വാ­നു­മാ­വ­ശ്യ­മാ­യ­ത്ര വി­

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/13&oldid=157954" എന്ന താളിൽനിന്ന് ശേഖരിച്ചത്