താൾ:CiXIV68c.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ഉ-ം. 'അടിക്ക,' 'ആക്കുക'.

രണ്ടാം ക്രിയാനാമം പ്രകൃതിയോടു 'കൽ', 'ക്കൽ',
ചേൎക്കയാൽ തന്നെ ഉണ്ടാക്കാം.

ഉ-ം. 'ചെയ്കൽ', 'കൊടുക്കൽ',

135. ക്രിയാനാമം ഏതു പ്രകാരത്തിൽ ക്രിയക്കൊക്കും, ഏതുപ്രകാര
ത്തിൽ നാമത്തിന്നൊക്കും?

ആഖ്യയും കൎമ്മവും ഉള്ളതു കൊണ്ടു ക്രിയക്കൊ
ക്കുകയും വിഭക്തിയുള്ളതുകൊണ്ടും ആഖ്യയായ്നി
ല്ക്കുന്നതു കൊണ്ടും നാമത്തിനൊക്കുകയും ചെ
യ്യും.

ഉ-ം. അവൻ നിന്നെ 'അടിക്കയാൽ'; നി എന്നെ രാജ്യത്തിൽ
നിന്നു പുറത്താ'ക്കുക' വേണ്ടു നൃപ.

ഒന്നാമത്തെ ഉദാഹരണത്തിൽ 'അടിക്കയാൽ' എ
ന്ന ക്രിയാനാമം 'അവൻ' എന്ന ആഖ്യയെ ആ
ശ്രയിക്കുകയും 'നിന്നെ' എന്ന കൎമ്മത്തെ ഭരിക്ക
യും ചെയ്യുന്നതുകൊണ്ട ക്രിയക്കു ഒക്കുന്നു. അതി
ന്നു തൃതീയ വിഭക്തിയുള്ളതുകൊണ്ടു നാമത്തി
ന്നും ഒക്കുന്നു. രണ്ടാമത്തെ ഉദാഹരണത്തിൽ 'ആ
ക്കുക' എന്ന ക്രിയാനാമത്തിന്ന 'നീ' എന്ന ആ
ഖ്യയും 'എന്നെ' എന്ന കൎമ്മവും ഉള്ളതാകകൊ
ണ്ടു ക്രിയക്കു ഒക്കുന്നു. വേണ്ടു എന്ന ക്രിയക്കു ആ
ഖ്യയായി പ്രഥമവിഭക്തിയിൽ നില്ക്കുകയും ചെ
യ്കകൊണ്ടു നാമത്തിന്നും ഒക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/99&oldid=181334" എന്ന താളിൽനിന്ന് ശേഖരിച്ചത്