താൾ:CiXIV68c.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

അപൂൎണ്ണ ക്രിയ.

I. ഭാവരൂപം.

130. ഭാവരൂപം എത്രവിധമുള്ളതു?

പഴയ ഭാവരൂപം പുതിയ ഭാവരൂപം എന്നീര
ണ്ടുണ്ടു.

131. പഴയ ഭാവരൂപം എങ്ങിനെ?

ക്രിയാ പ്രകൃതിയോടു (ബലക്രിയയാൽ ബലക്രി
യയോടു) 'അ' പ്രത്യയം വന്നാൽ പഴയ ഭാവ
രൂപം തന്നെ.

ഉ-ം. 'ആക,' 'ആക്ക,' 'പറയ,' 'കൊടുക്ക.'

സ്വരം പരമായാൽ ഈ അകാരം ലോപിച്ചു പോ
കിലുമാം.

ഉ-ം. 'ആകെ'= ആക+എ.

132. പുതിയ ഭാവരൂപം എങ്ങിനെ?

പ്രകൃതിയോടു (ബലക്രിയയാൽ ബലപ്രകൃതി
യോടു) കകാരം ചേൎന്നിട്ടുണ്ടാകുന്നു.

ഉ-ം. 'കൊള്ളുക,' 'കൊടുക്കുക,' 'പറക.'

II. ക്രിയാനാമം.

133. ക്രിയാനാമം എന്നതു എന്തു?

ക്രിയയുടെ പ്രയോഗവും, നാമത്തിൻ്റെ പ്രയോ
ഗവും, കലൎന്നിട്ടു, ഒരു ക്രിയയെ അറിയിക്കുന്ന
തു തന്നെ.

134. ഇതിൻ്റെ രൂപം എത്ര വിധം?

ഒന്നാമതിന്നു പുതിയ ഭാവരൂപം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/97&oldid=181332" എന്ന താളിൽനിന്ന് ശേഖരിച്ചത്