താൾ:CiXIV68c.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

വിധി.

126. വിധി എന്നതു എന്തു?

വിധി (1) നിയോഗിക്കുന്നതും (2) അപേക്ഷി
ക്കുന്നതും ആകുന്നരൂപം തന്നെ.

1. 'പൊ', 'വാ'; 2. തരുവിൻ, ചൊൽവിൻ.

127. ഏകവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?

ക്രിയയുടെ പ്രകൃതി മതി.

ഉ-ം. 'പൊ,' 'വാ,' 'ഇരു,' 'പറ,' 'നില്ലു,' 'നൽകു.'

128. ബഹുവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?

ക്രിയാ പ്രകൃതിയോടു ‘വിൻ;' ബലക്രിയകളോടു
'പ്പിൻ' ചേൎന്നിട്ടുളവാകും.

ഉ-ം. 'വരുവിൻ,' 'പോവിൻ,' 'ഇരിപ്പിൻ;' 'നോക്കുവിൻ, 'ഇ
രിക്കുവിൻ' എന്നരൂപങ്ങളും കാണാം.

അനാസികങ്ങളോടു 'മിൻ' വരും.

ഉ-ം. കാണ്മിൻ.

129. ഉത്തമപ്രഥമപുരുഷന്മാൎക്കു വിധിയായുള്ളതു എന്തു രൂപം?

ഉ-ം. ഞാൻ പോകട്ടെ, അതുവരട്ടെ, എന്നതുതന്നെ.

ഇതിനു നിമന്ത്രണരൂപം എന്നു പേരുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/95&oldid=181330" എന്ന താളിൽനിന്ന് ശേഖരിച്ചത്