താൾ:CiXIV68c.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

121. 'ന്തു' കാരം പലക്രിയകളിലും എങ്ങനെ ദുഷിച്ചു പോകും?

'ന്നു' കാരമായ്വരും; വിശേഷാൽ 'അ' പ്രകൃതിക
ളിൽ തന്നെ.

ഉ-ം. (നികക്ക,) 'നികന്നു;' കിടക്ക, 'കിടന്നു,' 'പരന്നു,' 'പിറ
ന്നു,' 'ചുമന്നു,' 'അളന്നു' 'വിശന്നു.'

122. താലവ്യാന്തമുള്ളവറ്റിൽ 'ന്തു' കാരം എങ്ങിനെ മാറിപ്പോകും?

'ഞ്ഞു' കാരമായി പോകും.

ഉ-ം. (കരി) 'കരിഞ്ഞു,' (ചീ) ചീഞ്ഞു, 'പാഞ്ഞു,' 'മേഞ്ഞു,' 'തോ
ഞ്ഞു.'

123. രലാദി പ്രകൃതികളിൽ എങ്ങനെ മാറും?

താഴെ പറഞ്ഞപ്രകാരം തന്നെ.

i.) 'ർന്തു' 'ന്നു,' എന്നായ്പോകും

ഉ-ം. (ചേർ) 'ചേൎന്നു,' 'തകൎന്നു.'

ii.) 'ൽന്തു' 'ന്നു,' എന്നായ്പോകും.

ഉ-ം. (ചെൽ) 'ചെന്നു,' 'കൊന്നു.'

iii), 'ൻന്തു' (ൻ്റു) 'ന്നു,' എന്നായ്പോകും

ഉ-ം. (തീൻ) 'തിന്നു,' 'എന്നു.'

iv.) 'ൾന്തു' 'ണ്ടു,' എന്നായ്പോകം

ഉ-ം. (ആൾ) 'ആണ്ടു,' 'വീണ്ടു,' 'കൊണ്ടു'

v.) 'ഴുന്തു' 'ണു,' 'ണ്ണു,' എന്നായ്പോകും

ഉ-ം. (ആഴു, ആണു) 'ഉമിണ്ണു,' 'പുകണ്ണു' (പുകൾന്നു.)

124. ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉണ്ടൊ?

ഉണ്ടു; ചില വികാരങ്ങളെ ചുരുക്കിപ്പറയാം

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/91&oldid=181326" എന്ന താളിൽനിന്ന് ശേഖരിച്ചത്