താൾ:CiXIV68c.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

iii) ചില ‘അ’ പ്രകൃതികളിലും 'തു' കാരം 'ത്തു'
കാരമായ്വരും;

ഉ-ം. 'ഉരത്തു,' 'മണത്തു,' 'കനത്തു' 'ബലത്തു.'

118. താലവ്യപ്രകൃതികളിൽ 'ത്തു' കാരം എങ്ങിനെ മാറിപ്പോകും?

താലവ്യപ്രകൃതികളിൽ 'ത്തു' കാരം 'ച്ചു' കാരമാ
യ്പോകും;

i.) 'ഇ' പ്രകൃതികളിൽ.

ഉ-ം. (ഇടിക്ക,) 'ഇടിത്തു' 'ഇടിച്ചു.'

ii) താലവ്യാകാരത്തിൽ പിന്നെ (വിറക്ക,) 'വിറെ
ത്തു,' വിറെച്ചു.'

iii) 'ഈ,' 'എ,' 'ഐ,' 'യ,' പ്രകൃതികളിൽ (ചീ
ക്ക) 'ചീച്ചു,' (വെക്ക,) "വെച്ചു;' ('കൈക്ക,') കൈ
ച്ചു 'കച്ചു;' (മേയ്ക്ക,) മേയിച്ചു 'മേച്ചു.'

119. 'ടു' 'റു' എന്ന അബലകളിലും, 'ൾ,' 'ൽ' എന്ന ബലക്രിയകളി
ലും 'തു' കാരം എങ്ങനെ മാറിപ്പോകും?

'ട്ടു' 'റ്റു' എന്നായി തീരും.

ഉ-ം. (നടു,) 'നട്ടു; (കേൾക്ക) 'കേട്ടു;' (കൾക്ക കക്ക) 'കട്ടു;' (അ
റു) 'അറ്റു;' (വില്ക്ക,) 'വിറ്റു.'

120. തുകാരത്തോടു അനുനാസികം ചേരുന്നതും ഉണ്ടോ?

അനേകം അകൎമ്മകങ്ങളിൽ പ്രത്യേകം 'തു' കാരം,
'ന്തു' കാരമായി മാറും.

ഉ-ം. (വേകു) 'വെന്തു;' (നോകു,) 'നൊന്തു;' (പുകു) 'പുകുന്തു.'

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/89&oldid=181324" എന്ന താളിൽനിന്ന് ശേഖരിച്ചത്