താൾ:CiXIV68c.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

115. 'തു' കാരത്താലുള്ള ഭൂതകാലം ഏതുക്രിയകളിൾ വരും?

എയ്യാദികളിൽ തന്നെ.

(ഉ-ം. എയ്തു, കൊയ്തു, ഉഴുതു, തൊഴുതു, വീതു, പൊരുതു.)

116. തുകാരം എങ്ങിനെ മാറും?

'തു' ബലപ്പെട്ടും 'ത്തു,' 'ന്തു,' ആയ്വരും,

'ന്തു' കാരം 'ന്നു' കാരമായി ദുഷിച്ചു പോകും,

താലവ്യങ്ങളൊടു 'ന്തു' കാരം 'ഞ്ഞു' കാരമായും ദു
ഷിച്ചു പോകും; എന്നാൽ ഇവയെല്ലാം ഭൂതതുകാ
രത്തിൻ്റെ രൂപം തന്നെ.

117. 'ത്തു' എവിടെ വരും?

i.) 'ർ,' 'ഋ,' 'ഴു,' എന്നന്തമുള്ള പ്രകൃതികളിൽ

ഉ-ം. (പാൎക്ക) 'പാൎത്തു,' (എതിൎക്ക) 'എതിൎത്തു.' (മധൃക്ക) 'മധൃത്തു,'
(വീഴ്ക്ക) 'വീഴ്ത്തു';

ii.) പലമുറ്റുകാരാന്തമുള്ള പ്രകൃതികളിൽ

ഉ-ം. 'പകുത്തു' 'എടുത്തു,' 'തണുത്തു'.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/87&oldid=181322" എന്ന താളിൽനിന്ന് ശേഖരിച്ചത്