താൾ:CiXIV68c.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

ഇതിൽ നിന്നു ജനിച്ച 'ഒരുവൻ', 'ഒരുവൾ,' 'ഒ
രുത്തി', 'ഓരൊരുത്തൻ', ഇത്യാദി, പ്രതിസഖ്യ
കളായിട്ടു നടക്കും.

101. ശേഷം സംഖ്യകളുടെ രൂപം എങ്ങിനെ?

രണ്ടു ('ഇരു', ഈർ); മൂന്നു (മു, മുൻ, മൂൻ, മൂ); നാ
ലു, (നാൽ); അഞ്ചു (ഐ, ഐം, അം); ആറു, ആ
ർ; ഏഴു, എട്ടു(എൺ); ഒമ്പതു, (തൊൺ, തൊൾ);
പത്തു, (പതി=പങ്ക്തി, പന്തി); നൂറു, ആയിരം.
മുതലായവതന്നെ; അതിൽ നിന്നുത്ഭവിച്ച സം
ഖ്യകൾ പലതും ഉണ്ടു; പത്തു, ആയിരം (=സ
ഹസ്രം) സംസ്കൃതത്തിൽനിന്നുജനിച്ചതു; ലക്ഷം
കോടി ഇത്യാദി ശുദ്ധ സംസ്കൃത സംഖ്യാനാമങ്ങ
ളും ഉണ്ടു. *

ക്രിയാരൂപഭേദം.

102. ക്രിയകൾ ഒക്കെയും പ്രകൃതികൊണ്ടു എത്രവകയുള്ളവ?

ബലക്രിയ, അബലക്രിയ, ഈരണ്ടു വകയുണ്ടു.

i.) 'പോകു', 'കെടു', മുതലായവ അബലക്രിയക
ൾ തന്നെ.

ii.) 'ക്കു' എന്നന്തമുള്ളവ ബലക്രിയകൾ തന്നെ.

* ഒന്നു, രണ്ടു, മുതലായവ, സംഖ്യകളായി നടക്കുന്ന നാമധാതുക്ക
ൾ തന്നെ; മറ്റൊരു നാമത്തോടു ചേൎന്നതാകുമ്പൊൾ സംഖ്യയും നാ
മവും കൂടി ഓരെ സമാസനാമമെന്നെടുത്തു വ്യാകരിക്കെണം; പി
ന്നെ, "ഒന്നാം" "രണ്ടാം" മുതലായവറ്റിൽ, ആം(=ആകും) എന്നതുക്രി
യാപദം തന്നെ.

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/73&oldid=181308" എന്ന താളിൽനിന്ന് ശേഖരിച്ചത്