താൾ:CiXIV68c.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

97. നാനാത്വ പ്രതിസംഖ്യ നാമങ്ങൾ ഏവ?

'ചില,' 'പല,' എന്നു ൟ രണ്ടു തന്നെ; സംസ്കൃ
തത്തിൽ നിന്നു എടുത്ത 'അനേകം' കൂടേ ഉണ്ടു.
'ചിലതു,' പലതു എന്നവ ചൂണ്ടു പേർകൾ
പോലെ ലിംഗവചന വിഭക്തി പ്രത്യയങ്ങളെ
ധരിക്കാം.

98. ഏകദേശത, ആധിക്യം, മുതലായ അൎത്ഥങ്ങളുള്ള പ്രതിസംഖ്യാ
നാമങ്ങൾ ഉണ്ടൊ?

ആധിക്യത്തിന്നു, 'ഏറ്റം' ഇത്യാദി.

അല്പതക്കു, 'കുറച്ചു,' 'ചെറ്റു,' 'ഒട്ടു,' 'തെല്ലു,' സം
സ്കൃതത്തിൽനിന്നു ജനിച്ച 'അല്പം' ഇത്യാദി.

അന്യതക്കു, 'മറ്റു,' 'വേറു.'

ൟ നാമങ്ങൾ * പ്രതിസംഖ്യകളായി എടുത്തു
കൊള്ളാം.


സംഖ്യാനാമങ്ങൾ.

99. സംഖ്യാനാമങ്ങളിലും, പ്രതി സംഖ്യാനാമങ്ങളിലും, കൂടുന്നതു
എന്തു?

'ഒന്നു' എന്നുള്ളതു തന്നെ.

100. സമാസത്തിൽ ഇതിൻ്റെ രൂപം എങ്ങിനെ വരും?

'ഒരു,' 'ഒർ' എന്നു തന്നെ.

ഉ-ം. 'ഒരു' പശു 'ഒര'ാന.

(വ്യഞ്ജനം പരമായാൽ, 'ഒരു' എന്നതും സ്വരമ
പരമായാൽ ഓർ എന്നതും വേണം.

* ഇവകൾ പഴയ ക്രിയാനാമങ്ങൾ തന്നെ; ഇതിൻ്റെ വിവരം
പദജനനത്തിൽ കാണും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/71&oldid=181306" എന്ന താളിൽനിന്ന് ശേഖരിച്ചത്