താൾ:CiXIV68c.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

പ്രതിസംഖ്യാനാമങ്ങൾ.

93. പ്രതിസംഖ്യാനാമങ്ങൾ എന്നതു എന്തു?

സംഖ്യാ നാമത്തിന്നു പകരം ചൊല്ലുന്ന സൎവ്വ
നാമം തന്നെ.

94. പ്രതിസംഖ്യയിൽ പ്രധാനമായതു ഏതു?

'എല്ലാ' എന്നുള്ളതു തന്നെ; ആയതു ചുട്ടുചോദ്യ
എഴുത്തുകളുടെ മാതിരി പ്രകാരം പ്രത്യയങ്ങളോടും,
സമാസത്താൽ വെവ്വേറെ നാമങ്ങളോടും, ചേ
ൎന്നു സൎവ്വാൎത്ഥമുള്ള സമാസിത പ്രതി സംഖ്യക
ളെ ജനിപ്പിക്കും; അറ്റത്തിൽ 'ഉം' അവ്യയം സ
മാസത്താൽ ചേരുകയും വേണം.

ഉ-ം. 'എല്ലാവരും,' 'എല്ലാവറ്റേയും,' 'എല്ലാടവും' (=എല്ലാ+ഇ
ടം+ഉം,) 'എല്ലായ്പോഴും, ഇത്യാദി.

95. സൎവ്വാൎത്ഥമുള്ള വേറേ പ്രതിസംഖ്യ നാമങ്ങൾ ഉണ്ടൊ?

'മുഴുവനും,' 'മുറ്റും,' 'സൎവ്വരും' 'സകലരും,' മുതലാ
യവ തന്നെ.

96. ചോദ്യപ്രതി സംജ്ഞയിൽ നിന്നും സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യ
നാമങ്ങളെ ഉണ്ടാക്കാമോ?

'ഉം' ചേൎക്കുന്നതിനാൽ വളരെ ഉണ്ടാക്കാം.

ഉ-ം. 'ഏവനും,' 'ഏവരും,' 'ആരും,' 'ഏതും,' 'എങ്ങും,' 'എ
ന്നും,' 'എന്നേക്കും.'

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/69&oldid=181304" എന്ന താളിൽനിന്ന് ശേഖരിച്ചത്