താൾ:CiXIV68c.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

ഏ. ഏവൻ
ഏവൾ
ഏതു
ബ. ഏവർ

ഏവ
ഏ. യാവൻ
യാവൾ
യാതു
ബ. യാവർ

യാവ

എന്നിവ പ്രധാനം.

നപുംസകം രണ്ടു പ്രകാരത്തിൽ നടപ്പു; ഏതു,
'യാതു', എന്നും, എന്തു, എന്നും പറയുന്നു.

92. ചൂണ്ടു ചോദ്യഴുത്തുകളുടെ സമാസത്തിൽ നിന്നു ജനിച്ച മറ്റു
പ്രതിസംജ്ഞകൾ ഉണ്ടൊ?

'അന്നതു,' (അന്നവൻ, അന്നവൾ) 'ഇന്നതു,'
'എന്നതു,' 'അങ്ങു,' 'അന്നു,' 'അത്ര,' 'അവിടെ,'
'അങ്ങിനെ,' 'അപ്പോൾ,' മുതലായ അനേകം ചൂ
ണ്ടു ചോദ്യാൎത്ഥമായുള്ള സ്ഥലകാലപ്രകാരം വാ
ചകങ്ങൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/67&oldid=181302" എന്ന താളിൽനിന്ന് ശേഖരിച്ചത്