ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 51 —
പ്രതിസംജ്ഞനാമങ്ങൾ.
84. പ്രതിസംജ്ഞനാമങ്ങൾ എന്നവ ഏവ?
പ്രത്യേകനാമങ്ങൾക്കു പകരം ചൊല്ലുന്ന സൎവ്വ
നാമങ്ങൾ അത്രെ പ്രതിസംജ്ഞനാമങ്ങൾ.
85. പുരുഷപ്രതിസംജ്ഞകൾ ഏവ?
അലിംഗങ്ങളായ 'ഞാൻ' 'നീ' 'താൻ' ഈ മൂന്നു
തന്നെ.
86. ഇവറ്റിൽ രൂപം എങ്ങിനെ?
| ഏകവചനം. | |||
| പ്ര: | ഞാൻ | നീ | താൻ |
| ആദേശരൂപം | എൻ | നിൻ | തൻ |
| ദ്വി: | എന്നെ | നിന്നെ | തന്നെ |
| തൃ: | എന്നാൽ | നിന്നാൽ | തന്നാൽ |
| ച: | എനിക്കു-ഇനിക്കു | നിനക്കു-നിണക്കു | തനിക്കു |
| പ: | എങ്കൽ നിന്നു | നിങ്കൽ നിന്നു | തങ്കൽനിന്നു |
| ഷ: | എൻ്റെ | നിൻ്റെ | തൻ്റെ |
| സ: | എന്നിൽ-എങ്കൽ | നിന്നിൽ-നിങ്കൽ | തന്നിൽ-തങ്കൽ |
4*