താൾ:CiXIV68c.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

83. 'നു' വക എങ്ങിനെ?

ഇതു താഴെ കാണിച്ചിരിക്കുന്നു.

പ്ര: മകൻ. കൺ. നെഞ്ചു. തെരു. പിതാ (വു) മരം.
ദ്വി: മകനെ. കണ്ണെ.
കണ്ണിനെ.
നെഞ്ചെ.
നെഞ്ചിനെ.
തെരുവെ.
തെരുവിനെ.
പിതാവെ.
പിതാവിനെ.
മരത്തെ
മരത്തിനെ
തൃ: മകനാൽ. കണ്ണാൽ. നെഞ്ചാൽ. തെരുവാൽ. പിതാവാൽ. മരത്താൽ.
ച: മകന്നു.
മകനു.
കണ്ണിന്നു.
കണ്ണിനു.
നെഞ്ചിന്നു.
നെഞ്ചിനു.
തെരുവിന്നു.
തെരുവിനു.
പിതാവിന്നു.
പിതാവിനു.
മരത്തിന്നു.
മരത്തിനു.
പ: മകനിൽനിന്നു. കണ്ണിൽനിന്നു. നെഞ്ചിൽനിന്നു. തെരുവിൽനിന്നു. പിതാവിൽനിന്നു. മരത്തിൽനിന്നു.
ഷ: മകൻ്റെ. കണ്ണിൻ്റെ. നെഞ്ചിൻ്റെ തെരുവിൻ്റെ. പിതാവിൻ്റെ മരത്തിൻ്റെ.
സ: മകനിൽ.
മകങ്കൽ.
കണ്ണിൽ.
കണ്ണിങ്കൽ.
നെഞ്ചിൽ.
നെഞ്ചിങ്കൽ.
തെരുവിൽ.
തെരുവിങ്കൽ.
പിതാവിൽ.
പിതാവിങ്കൽ.
മരത്തിൽ.
മരത്തിങ്കൽ.

ഇതിൽ, 'അൻ,' 'ആൻ,' 'ഓൻ,' എന്നന്തമുള്ളവയും, അൎദ്ധവ്യഞ്ജനം 'ഉ,' കാരം,
ആകാരം, അന്തമുള്ളവയും, 'അം,' അന്തങ്ങൽ ഉള്ളവയും മറ്റും അടങ്ങീരിക്കുന്നു.

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/57&oldid=181292" എന്ന താളിൽനിന്ന് ശേഖരിച്ചത്