താൾ:CiXIV68c.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

82. 'കു' വക എങ്ങിനെ?

അതു താഴെ കാണിച്ച പ്രകാരം തന്നെ.

പ്ര: മക്കൾ പുത്രർ തീ കൈ വായ മല
ദ്വി: മക്കളെ പുത്രരെ തീയെ
തീയിനെ
കൈയെ
കൈയിനെ
വായെ
വായിനെ
മലയെ
തൃ: മക്കളാൽ പുത്രരാൽ തീയാൽ
തീയിനാൽ
കൈയാൽ
കൈയിനാൽ
വായാൽ
വായിനാൽ
മലയാൽ
ച: മക്കൾക്കു പുത്രൎക്കു തീക്കു കൈക്കു വായ്ക്കു മലെക്കു
മലയ്ക്കു
പ: മക്കളിൽനിന്നു പുത്രരിൽനിന്നു തീയിൽനിന്നു കൈയിൽനിന്നു വായിൽനിന്നു മലയിൽനിന്നു
ഷ: മക്കളുടെ പുത്രരുടെ തീയുടെ കൈയുടെ വായുടെ മലയുടെ
സ: മക്കളിൽ പുത്രരിൽ തീയിൽ
തീക്കൽ
കൈയിൽ
കൈക്കൽ
വായിൽ മലയിൽ
മലക്കൽ

ഇതിൽ എല്ലാ ബഹുവചനങ്ങളും, 'അൾ' 'യ' എന്നന്തമുള്ളവയും, താലവ്യ
സ്വരാന്തം ഉള്ളവയും മറ്റും അടങ്ങിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/55&oldid=181289" എന്ന താളിൽനിന്ന് ശേഖരിച്ചത്