താൾ:CiXIV68c.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

75. അവറ്റിൻ പേരുകളും, പ്രത്യയങ്ങളും ഏവ?

താഴെ പറഞ്ഞതു.

വിഭക്തി. നാമങ്ങൾ. പ്രത്യയങ്ങൾ.
i പ്രഥമ കൎത്താവു അൻ, അൾ, അം,
ഇത്യാദി; ചില
പ്പൊൾ പ്രകൃതി മാത്രം കാണും.
ii ദ്വിതീയ കൎമ്മം
iii തൃതീയ കരണം ആൽ
സാഹിത്യം ഓടു
iv ചതുൎത്ഥി സമ്പ്രദാനം കു, നു.
സ്ഥലചതുൎത്ഥി ഇലെക്കു, എക്കു.
v പഞ്ചമി അപാദാനം ഇൽനിന്നു, ഉന്നു
vi ഷഷ്ഠി സംബന്ധം ഉടെ, ൻ്റെ.
vii സപ്തമി അധികരണം ഇൽ. ഇങ്കൽ, ക്കൽ.

പക്ഷെ സംബോധനയെന്ന പ്രഥമയുടെ വി
ളിരൂപത്തെ എട്ടാം വിഭക്തി എന്നു പറയാം.

ഉ-ം. 'അഛ്ശാ,' 'അഛ്ശനെ.'

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/49&oldid=181283" എന്ന താളിൽനിന്ന് ശേഖരിച്ചത്