താൾ:CiXIV68c.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

67. ബഹുവചനത്തെ വരുത്തുവാൻ എന്തു പ്രത്യയങ്ങളെ ചേൎക്കുന്നു?

'കൾ,' 'അർ,' ഈ രണ്ടു പ്രത്യയങ്ങളെ ചേൎത്തു
ബഹുവചനത്തെ ഉണ്ടാക്കുന്നു.

68. 'കൾ' എന്ന പ്രത്യയത്തെ എങ്ങിനെ ചേൎക്കും?

താലവ്യസ്വരത്തിൽ പിന്നെ 'കൾ' ചേൎത്താൽ
മതി.

ഉ-ം. 'തീയ്യത്തികൾ,' 'സ്ത്രീകൾ,' 'തലകൾ,' തൈകൾ.'

അരയുകാരത്തിൽ പിന്നെയും അങ്ങിനെ തന്നെ.

ഉ-ം. 'കാലു'കൾ 'പേരുകൾ' (പേർകൾ) 'കല്ലുകൾ.'

'ആ', 'ഋ', 'ഊ', 'ഓ' മുറ്റുകാരം എന്നീ പദാന്തങ്ങ
ളോടു ദ്വിത്വസന്ധിയിൽ 'ക്കൾ' എന്നതു വരും.

ഉ-ം. 'പിതാക്കൾ', 'പിതൃക്കൾ' 'പൂക്കൾ,' 'ഗോക്കൾ,' 'തെരുക്കൾ';
എങ്കിലും പൂവുകൾ, തെരുവുകൾ, രാവുകൾ, എ
ന്നും പറയും.

'അം+കൾ' എന്നതു 'അങ്ങൾ' ആകും.

ഉ-ം. 'മരങ്ങൾ' 'പ്രാണങ്ങൾ.'

69. 'അർ' എന്ന പ്രത്യയത്തെ ഏതു നാമങ്ങൾക്കു പറ്റും?

സബുദ്ധികൾക്കെ പറ്റുന്നുള്ളു.

ഉ-ം. 'ദേവർ,' 'ബ്രാഹ്മണർ,' 'തീയ്യർ,' 'മാതർ.'

70. 'അവർ,' 'ആർ,' 'മാർ.' എന്ന പ്രത്യയങ്ങൾ കൂടെ സബുദ്ധിക
ൾക്കു പറ്റുമൊ?

'അവർ,' 'ആർ,' 'മാർ.' ബഹുമാനത്തിന്നായിവ
യും ചേൎക്കുന്നുണ്ടു.

ഉ-ം. രാജാവവർ (=രാജാക്കൾ)

നമ്പിയാർ = നമ്പിയവർ (= നമ്പികൾ)

പുത്രിമാർ (=പുത്രികൾ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/45&oldid=181279" എന്ന താളിൽനിന്ന് ശേഖരിച്ചത്