താൾ:CiXIV68c.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

ഉ-ം. 'ദേവൻ', 'മകൻ', തീയ്യൻ', 'രാജാവു'.

62. സ്ത്രീലിംഗം എന്തു?

സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; [സാധാ
രണയായി ഇതിനുള്ള പ്രത്യയങ്ങൾ 'അൾ,' 'ഇ,'
എന്നിവ തന്നെ.]

ഉ-ം. 'മകൾ,' 'ദേവി,' തീയ്യത്തി,' 'തമ്പുരാട്ടി.'

63. നപുംസകലിംഗം എന്തു?

ആണും പെണ്ണും അല്ലാത്തതിനേയും, വിശേ
ഷബുദ്ധി ഇല്ലാത്തതിനേയും അറിയിക്കുന്നതു
നപുംസകലിംഗം; [ഇതിന്നു 'അം' എന്ന പ്രത്യ
യം പ്രധാനം]

ഉ-ം. 'ദേശം,' 'മരം,' 'ആടു,' 'പക്ഷി,' 'പുഴു,' 'കല്ലു.'

64. വചനത്താൽ ഉണ്ടാകുന്ന ഭേദം എത്രവകയുള്ളതു?

ഏകവചനം, ബഹുവചനം, ഈ രണ്ടു വകയു
ണ്ടു.

65. ഏകവചനം എന്തു?

ഒന്നിനെ കുറിക്കുന്ന നാമഭേദം.

ഉ-ം. 'മകൻ,' മകൾ,' മരം.'

66. ബഹുവചനം എന്തു?

പലരേയും കുറിക്കുന്ന നാമഭേദം.

ഉ-ം. 'മക്കൾ,' 'മരങ്ങൾ,' 'ബ്രാഹ്മണർ.'

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/43&oldid=181277" എന്ന താളിൽനിന്ന് ശേഖരിച്ചത്