താൾ:CiXIV68c.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

പണ്ടില്ല; എങ്കിലും ഇപ്പൊൾ താഴെ പറയുന്ന
വിരാമങ്ങൾ അച്ചടിപ്പുസ്തകങ്ങളിൽ കാണും; അ
വറ്റെ എഴുതുന്നതിലും ഉപയോഗിച്ചാൽ കൊള്ളാം.

, അല്പവിരാമം.

; അൎദ്ധവിരാമം.

: അപൂൎണ്ണവിരാമം.

. പൂൎണ്ണവിരാമം.

? ചോദ്യചിഹ്നം.


! സംബോധനചിഹ്നം.

- സംയോഗചിഹ്നം.

( ) ആവരണചിഹ്നം.

“ ” വിശേഷണചിഹ്നം.

+ കൂട്ടുന്നതിൻെറ ചിഹ്നം.

= സമാൎത്ഥകചിഹ്നം.

II. പദകാണ്ഡം.

ത്രിപദങ്ങൾ.

54. പദങ്ങൾ എത്ര വിധം ഉള്ളവ?

നാമം, ക്രിയ, അവ്യയം ഈ മൂന്നുവിധങ്ങൾ ഉണ്ടു.

55. നാമം എന്നതു എന്തു?

ഒന്നിൻ്റെ പേർ ചൊല്ലുന്ന പദം നാമം തന്നെ.

ഉ-ം. 'രാമൻ', 'മനുഷ്യൻ', 'സ്ത്രീ', 'വസ്തു', 'ബുദ്ധി', 'ദേശം', 'ഉണ്മ',
'കറപ്പു'.

56. ക്രിയ എന്നതു എന്തു?

ഒന്നു ചെയ്യുന്നതും, ഇരിക്കുന്നതും, അനുഭവിക്കു
ന്നതും അറിയിക്കുന്ന പദം ക്രിയ തന്നെ.

ഉ-ം. 'ചെയ്യുന്നു,' 'ആയി,' 'വരും,' 'പെടുവാൻ,' 'ആക,' 'വരി
കിൽ,' 'പെടുന്നതു.'

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/39&oldid=181273" എന്ന താളിൽനിന്ന് ശേഖരിച്ചത്