താൾ:CiXIV68c.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

51. ദിത്വം എവിടെ വരും?

താലവ്യസ്സ്വരങ്ങളിലും, ദീൎഘസ്സ്വരങ്ങളിലും, മുററു
കാരത്തിലും, പിന്നെയും, മററും പദാദിയിൽ ഒ
രുഖരം കൂടിയാൽ, ദ്വിത്വം പലപ്പൊഴും വേണ്ടി
വരും.

ഉ-ം. തീ + പററി = തീപ്പററി,

പിലാ + കീഴു = പിലാക്കീഴു,

പുള്ളി + പുലി + തോൽ = പുള്ളിപ്പുലിത്തോൽ,

പുതു + ചൊൽ = പുതുച്ചൊൽ,

പോർ + കളം = പോൎക്കളം.

(പടജനം = 'പടജ്ജനം'; ഒറ്റ ശരം = ഒറ്റശ്ശരം'
മുതലായ മൃദുക്കളിലും അതു ചിലപ്പോൾ വരും.)
അൎദ്ധാക്ഷരാന്തമായ ഏകാക്ഷരഹ്രസ്വത്തിൻ
മേൽ സ്വരം വന്നാൽ ദ്വിത്വം വരും.


ഉ-ം. കൺ + ഇല്ല = കണ്ണില്ല.

52. ദ്വിത്വം ലോപത്തോടും കൂടെ പ്രയോഗിക്കുമൊ?

ദ്വിത്വം ലോപത്തോടു കൂടെ പ്രയോഗിക്കാം.

ഉ-ം. മണൽ + തീട്ട = മണത്തീട്ട, മണത്തിട്ട,

കടൽ + പുറം = കടല്പുറം, കടപ്പുറം,

മക്കൾ + ദായം = മക്കൾത്തായം, മക്കത്തായം.

എന്നിങ്ങിനെ ലോപം കൂടിയ ദ്വിത്വം.

ചിഹ്നങ്ങൾ.

53. ഭാഷയെ എഴുതുന്നതിൽ ഉപയോഗിക്കേണ്ടുന്ന ചിഹ്നങ്ങൾ വ
ല്ലതും ഉണ്ടൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/37&oldid=181271" എന്ന താളിൽനിന്ന് ശേഖരിച്ചത്