താൾ:CiXIV68c.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

എന്നിങ്ങനെ ഉള്ളവററിൽ തത്ഭവമൎയ്യാദയാൽ
പദാന്തത്തിൽ 'അം' എന്നുള്ളതു ചിലപ്പൊൾ ലോ
പിച്ചു പോയി; പദാരംഭത്തിലും ചിലപ്പോൾ ലോ
പം ഉണ്ടാകും.

ഉ-ം. ചെയ്യ + വേണം = ചെയ്യേണം,

അങ്ങു + നിന്നു = അങ്ങുന്നു,

ചെയ്യാതെ + കണ്ടു = ചെയ്യാണ്ടു,

കീഴു + പെട്ടു = കീഴോട്ടു.

50. വ്യഞ്ജനസന്ധിയിൽ ആദേശം എങ്ങിനെ?

ഒരു വ്യഞ്ജനത്തിന്നു പകരം മറ്റൊരു വ്യഞ്ജന
ത്തെ ചേൎക്കുന്നതു വ്യഞ്ജന-ആദേശം തന്നെ;
ഇതു പ്രത്യേകം അനുനാസികങ്ങളിൽ നടപ്പു.

ഉ-ം. മൺ + ചിറ = മഞ്ചിറ,

ആലിൻ + കീഴു = ആലിങ്കീഴു,

എൻ + പോറ്റി = എമ്പോറ്റി,

വരും + തോറും = വരുന്തോറും,

ചാകും + നേരം = ചാകുന്നേരം,

പെരും + കോവിൽ = പെരുങ്കോവിൽ.

മറ്റു അക്ഷരങ്ങളിലും ദുൎല്ലഭമായി കാണും.

ഉ-ം. എൺ + ദിശ = എണ്ഡിശ,

പിൺ + തലം = പിണ്ടലം,

മുൻ + കാഴ്ച = മുല്ക്കാഴ്ച,

പിൻ + പാടു = പില്പാടു,

നെൽ + മണി = നെന്മണി,

ഉൾ + മോഹം = ഉണ്മോഹം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/35&oldid=181269" എന്ന താളിൽനിന്ന് ശേഖരിച്ചത്