താൾ:CiXIV68c.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

45. വകാരം എവിടെ ആഗമമായി വരും?

വകാരം ഓഷ്ഠ്യസ്സ്വരങ്ങൾക്കു തുണയായിട്ടുതന്നെ
വരും.

ഉ-ം. തെരു + ഉം = തെരുവും,

പോകുന്നു + ഓ = പോകുന്നുവൊ,

പൂ + ആട = പൂവാട,

കൊ + ഇൽ = കോവിൽ.

എങ്കിലും ഉണ്ടൊ എന്നു = ഉണ്ടൊയെന്നു. ഇപ്ര
കാരവും കാണും.

46. 'ആ' കാരത്തിൽ പിന്നെ എന്തു ആഗമം വേണം?

പണ്ടു വകാരം തന്നെ.

ഉ-ം. വാ + എന്നു = വാവെന്നു; വൃഥാ + ആക്കി = വൃഥാവാക്കി. ഇ
പ്പൊൾ യകാരവും നടപ്പായി വന്നു.

ഉ-ം. ഒല്ലാ + ഇതു = ഒല്ലായിതു, ഭക്ത്യാ + അവൻ = ഭക്ത്യായവൻ.

47. സന്ധിയിൽ നിത്യം ലോപിച്ചുപോകുന്ന സ്വരം എന്തു?

അരയുകാരം തന്നെ.

ഉ-ം. എനിക്കു + അല്ല = എനിക്കല്ല; കണ്ടു + എടുത്തു = കണ്ടെടുത്തു;

എങ്കിലും അതും = അതുവും ൟ രണ്ടും സാധു.

48. വ്യഞ്ജനസന്ധി എങ്ങിനെ?

അതിൽ ലോപം, ആദേശം, ദ്വിത്വം ഈ മൂന്നു
പ്രയോഗങ്ങൾ ഉണ്ടു.

49. ലോപത്തിന്റെ ഉദാഹരണങ്ങൾ എങ്ങിനെ?

ഉ-ം. വശം ആക്കുക = വശാക്കുക,

ചിന്ന ഭിന്നമായി = ചിന്നഭിന്നായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/33&oldid=181267" എന്ന താളിൽനിന്ന് ശേഖരിച്ചത്