താൾ:CiXIV68c.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

40. ആഗമം എന്നതു എന്തു?

രണ്ടു സ്വരങ്ങളുടെ നടുവെ വ്യഞ്ജനങ്ങളിൽ ഒ
ന്നു ചേൎത്താൽ ആഗമം തന്നെ; സാധാരണ
മായി ഇങ്ങിനെ ചേരുന്നതു 'യ,' 'വ' എന്നവറ്റി
ൽ ഒന്നു തന്നെ.

41. ലോപം എന്നതു എന്തു?

എഴുത്തുകളിൽ ഒന്നു പോയ്പൊയാൽ ലോപം ത
ന്നെ.

42. അകാരത്തിൽ പിന്നെ വരുന്ന ആഗമത്തിൻെറ ഉദാഹരണ
ങ്ങളെ ചൊല്ലുക?

പല + ആണ്ടും = പലവാണ്ടും,

അ + ഇടം = അവിടം,

ചെയ്ത +ആറെ = ചെയ്തവാറെ.

ഇങ്ങിനെ + വകാരവും

അല്ല ഓ = അല്ലയൊ.

വന്ന ആൾ = വന്നയാൾ.

ഇങ്ങിനെ യകാരവും.
ആഗമമായ്വരും.

43. അകാരം ലോപിച്ചു പോകുമൊ?

അകാരം ലോപിച്ചു പോകും.

ഉ-ം. ഇല്ല ഏതും = ഇല്ലേതും.

'വെണ്ണ കട്ട ഉണ്ണി' = 'വെണ്ണകട്ടുണ്ണി'.

എന്നിങ്ങിനെ പാട്ടിൽ ലോപിച്ചു പോകിലുമാം.

44. യകാരം എവിടെ ആഗമമായി വരും?

യകാരം താലവ്യ-സ്വരങ്ങൾക്കു തുണയായിട്ടു ത
ന്നെ വരും.

ഉ-ം. വഴി + അരികെ = വഴിയിരികെ,

തീ + ഇതു = തീയിതു,

തല + ഓടു = തലയോടു,

കൈ + ഇട്ടു = കൈയിട്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/31&oldid=181265" എന്ന താളിൽനിന്ന് ശേഖരിച്ചത്