താൾ:CiXIV68c.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 285 —

2. 'പൂൎണ്ണതെളിവു എൻ്റെ പറ്റിൽ ഇരിക്കെ' (അവന്നായ്
വിധിപ്പാൻ പാടുള്ളതല്ല);

3. 'ഗുരുനാഥൻ അരുൾചെയ്താൽ' (എതൃവാക്കു പറകൊല്ല);

4. 'ക്ഷീരം കൊണ്ടു നനച്ചു വളൎത്താലും' (വേപ്പിൻ്റെ കൈപ്പു ശ
മിച്ചീടുമൊ);

5. 'അവൻ പറകയാൽ' (സമ്മതം ആയി;) 'അതിനെ ജയിച്ച
തിൻ്റെ ശേഷം' (മടങ്ങിപ്പോയി).

III. 'എന്ന,' 'എന്നു', 'എങ്കിൽ,' 'എങ്കിലും,' 'കൊ
ണ്ടു,' 'അല്ലാതെ,' 'കൂടാതെ' എന്നും മറ്റും പല ക്രി
യാരൂപങ്ങളും മുൻവാക്യത്തിന്നും പിൻവാക്യ
ത്തിന്നും പറ്റുകയാൽ ഇവറ്റെ പ്രയോഗിക്കു
ന്നതു കൊണ്ടും വാക്യങ്ങൾചേരും.

ഉ-ം. നീവരും 'എന്ന' വാക്കുകേട്ടു.

ഇതിൽ 'വാക്കു' എന്നതിൻ്റെ വിശേഷണമായ 'എന്ന' എന്നതി
ന്നു 'നീവരും' എന്നുള്ള അധീനവാക്യം കൎമ്മം തന്നെ. ആയതു
കൊണ്ടു 'എന്നു' എന്നതു രണ്ടു വാക്യത്തിന്നും പറ്റുകയും അവക
ളെ ചേൎക്കയും ചെയ്യും.

ഉ-ം. എല്ലാവരും പറക'കൊണ്ടു' കൊന്നതു ചെട്ടിതന്നെ 'എന്നു'
നിശ്ചയിച്ചു എന്നതിൽ 'കൊണ്ടു' എന്നതിൻ്റെ കൎമ്മം മുൻപറഞ്ഞ
വാക്യം തന്നെ. എന്നാൽ 'കൊണ്ടു' എന്ന ക്രിയ നിശ്ചയിച്ചു എ
ന്ന ക്രിയയാൽ പൂൎണ്ണമാകുകയും അതിൻ്റെ ആഖ്യയെ ആശ്രയി
ക്കുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/293&oldid=181528" എന്ന താളിൽനിന്ന് ശേഖരിച്ചത്