താൾ:CiXIV68c.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 283 —

പൊൾ നാശം വന്നു.

ഇവറ്റിൽ, 'അവൻ ചൊല്ലിയ,' 'അവൻ ഭക്ഷിക്കും' എന്ന ഉപ
വാക്യങ്ങൾ, 'വാക്കതു കെട്ടു,' 'പോൾ നാശംവന്നു' എന്ന വാക്യ
ങ്ങളോടു ശബ്ദന്യൂനത്തിൻ്റെ ചേൎപ്പാനുള്ള ശക്തികൊണ്ടു ചേൎക്ക
പ്പെടുന്നു. *

II. 1. ക്രിയാന്യൂനം 2. ഭാവരൂപം 3. സംഭാവ
ന, 4. അനുവാദകം, 5. ക്രിയാനാമങ്ങളുടെയും
ക്രിയാപുരുഷനാമങ്ങളുടെയും വളവിഭക്തികൾ
ഇവറ്റിന്നും കൂടെ ചേൎപ്പാനുള്ള ശക്തി ഉണ്ടു.
ഉപവാക്യങ്ങൾക്കായി മുമ്പിൽ പറഞ്ഞ ദൃഷ്ടാ
ന്തങ്ങൾ എല്ലാം ഇവറ്റിന്നും പറ്റും; എന്നാലും
താഴെ ചില ദൃഷ്ടാന്തങ്ങളും കൂടെ പറയാം.

1. ഉ-ം. 'അണിയലം കെട്ടിയെ' (ദൈവം ആവു); 'കീഴോട്ടു
പോരുവാൻ' (ഏതും പണിയില്ല);

* 'പോൾ' (= നേരം) എന്ന നാമം 'പൊഴിൽ' എന്ന സപ്തമിക്കു
പകരം ആശ്രിതപ്രഥമയിൽനില്ക്കുകയും, പരംവരുന്ന ക്രിയക്കു വിശേ
ഷണമായി തീരുകയും ചെയ്യുന്നു. 'പോൾ' എന്നതിൻ്റെ പൂൎവ്വത്തിൽ
നില്ക്കുന്ന ഉപവാക്യം എപ്പൊഴും ഉപവിശേഷണം തന്നെ. അപ്രകാ
രം തന്നെ 'പ്രകാരം' 'വണ്ണം', 'ആറു', 'ശേഷം' മുതലായ ആശ്രിത
പ്രഥമകളുടെ പൂൎവ്വത്തിൽ നില്ക്കുന്ന ശബ്ദന്യൂനോപവാക്യങ്ങളും ഉപ
വിശേഷണങ്ങൾ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/291&oldid=181526" എന്ന താളിൽനിന്ന് ശേഖരിച്ചത്