താൾ:CiXIV68c.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

അൎദ്ധലകാരം സംസ്കൃതത്തിലെ 'ത' വൎണ്ണങ്ങൾ
ക്കു പകരം വരും.

ഉ-ം മത്സരം സംസ്കൃതത്തിൽ മത്സരം, ഉത്ഭവം, സംസ്കൃതത്തിൽ
ഉദ്ഭവം.

35. അൎദ്ധളകാരത്തിന്നു എന്തു വിശേഷം ഉണ്ടു?

അതു അൎദ്ധഴകാരത്തിന്നും പകരം വരും.

(ഉ-ം. 'അപ്പോൾ'='അപ്പോഴു,' (അപ്പൊഴെക്കു); 'തമിഴു' എന്ന
തിനെ 'തമിൾ' എന്നു എഴുതും.)

36. അൎദ്ധരേഫം എന്ന അൎദ്ധരകാരത്തിനു എന്തു വിശേഷം ഉണ്ടു?

അതു അൎദ്ധറകാരത്തിന്നും പകരം വരും.

ഉ-ം. വേറു+വിടുക=വേർവിടുക,

ആറു+മുഖം = ആൎമുഖം.

സന്ധി.

37. സന്ധി എന്നുള്ളതു എന്തു?

രണ്ടു ശബ്ദങ്ങൾ കൂടിവന്നാൽ ഉച്ചാരണത്തിൽ
ഒന്നാക്കി ചൊല്ലുന്നതു തന്നെ.

38. സന്ധി എത്രവിധം ഉള്ളതു?

സ്വരസന്ധി, വ്യഞ്ജനസന്ധി ഇങ്ങിനെ ര
ണ്ടു വിധം ഉള്ളതു.

39. സ്വരസന്ധിയിൽ പ്രമാണം ആയതു എന്തു?

അതിൽ ആഗമം, ലോപം ൟ രണ്ടു പ്രയോഗ
ങ്ങൾ തന്നെ പ്രമാണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/29&oldid=181263" എന്ന താളിൽനിന്ന് ശേഖരിച്ചത്