താൾ:CiXIV68c.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 279 —

306. 'ഉം' അവ്യയത്തിൻ്റെ പ്രയോഗം എങ്ങിനെ?

'ഉം' അവ്യയം, 1. സംഖ്യാപൂൎണ്ണത, 2. ഇരട്ടിവാച
കം, 3. അനുവാദകാൎത്ഥം മുതലായ പ്രയോഗങ്ങൾ
ക്കു കൊള്ളാം.

1. ഉ-ം. (സംഖ്യാപൂൎണ്ണത.) 'രണ്ടുകണ്ണും' പോയി; ഇത്രനാളും;

2. (ഇരിട്ടിവാചകം.) 'കൊല്കിലും' ആം 'കൊല്ലാകിലും' ആം;

3. (അനുവാദകാൎത്ഥം.) 'എന്നിട്ടും' അവൻ അനുസരിച്ചിട്ടില്ല.
(അനുവാദകാൎത്ഥക 'ഇ,' 'ഉം' അവ്യയം സകല അനുവാകക്രി
യകളിലും കാണും).

307. 'ഉം' അവ്യയം ചോദ്യപ്രതിസംജ്ഞകളൊടു ചേൎന്നാൽ അതി
ൻ്റെ പ്രയോഗം എങ്ങിനെ?

'ഉം' അവ്യയം ചോദ്യപ്രതിസംജ്ഞകളൊടു ചേ
ൎന്നാൽ അവ സൎവ്വാൎത്ഥമായി തീരും.

ഉ-ം. ഏവനും; ഏവരും; എന്നും മുതലായവ.


ചേൎപ്പാനുള്ള സാധനങ്ങൾ.

308. 'ഉം' അവ്യയത്തിന്നു വേറെ പ്രയോഗങ്ങൾ ഉണ്ടൊ?

'ഉം' അവ്യയം, വാക്യപ്പങ്കുകളെയും, പലവാക്യങ്ങ
ളെയും തമ്മിൽ തമ്മിൽ കൂട്ടിച്ചേൎപ്പാൻ കൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/287&oldid=181522" എന്ന താളിൽനിന്ന് ശേഖരിച്ചത്