താൾ:CiXIV68c.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 277 —

305. ചോദ്യാവ്യയം ഏതു?

ചോദ്യാവ്യയം 'ഒ'കാരംതന്നെ; ഇതു, 1. ഇരട്ടിച്ചോ
ദ്യത്തിന്നും, 2. ഇരട്ടിവാക്യത്തിന്നും, 3. ഒരു നാമ
ത്തെ വാക്യത്തലയാക്കുന്നതിന്നും, 4. സംശയഭാ
വത്തിന്നും, 5. അസീമതെക്കും, 6. വാക്യങ്ങളുടെ
പ്രതികൂലതക്കും, 7. നിഷേധത്തോടുകൂടെ അനു
സരണത്തിൻ്റെ നിശ്ചയത്തിന്നും കൊള്ളാം.

1. (ഇരട്ടിച്ചോദ്യം.) 'ഭക്തികൊണ്ടൊ' കൎമ്മം'കൊണ്ടൊ' സൽഗ
തിവരൂ?

2. (ഇരട്ടിവാക്യം.) 'അപ്പൊഴൊ' സുഖം ഏറു 'ഇപ്പോഴൊ' സുഖം
ഏറും?

3. (ഒരു നാമത്തെ വാക്യത്തലയാക്കുക.) 'അവൾ ചെയ്തതൊ’ എ
ല്ലാരും കണ്ടു; 'നിദ്രയൊ' ഞങ്ങൾക്കു നാസ്തി;

4. (സംശയഭാവം.) അവൻ 'വരുമൊ';

5. (അസീമത.) ഇനി ചെയ്കയില്ലെന്നു 'എത്രയൊ' പ്രാൎത്ഥിച്ചു;

6. (വാക്യങ്ങളുടെ പ്രതികൂലത.) നാം കൂടെ 'ചെല്ലായ്കിലൊ’ കാ
ൎയ്യം തീരാ; പ്രാണനെ 'ത്യജിക്കിലൊ' മുക്തിവരും;

7. (നിഷേധത്തോടുനിശ്ചയം.) നീ 'കണ്ടതല്ലൊ'!

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/285&oldid=181520" എന്ന താളിൽനിന്ന് ശേഖരിച്ചത്