താൾ:CiXIV68c.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 275 —

അവ്യയപ്രയോഗം.

304. 'ഏ' അവ്യയത്തിൻ്റെ പ്രയോഗം എങ്ങിനെ?

'ഏ' അവ്യയത്തിന്നു, 1. സ്ഥലം, 2. പൂൎണ്ണതിട്ടം,
3. മാത്രം, 4. ചൊദ്യം, എന്നിവറ്റിന്നും, 5. നാമങ്ങ
ൾക്കു ക്രിയകളെവിശേഷിക്കും വണ്ണം ശക്തിപ്പെ
ടുത്തുവാൻ എന്നീ അഞ്ചു പ്രയോഗങ്ങൾ പ്ര
ധാനം.

1. ഉ-ം. (സ്ഥലം.) 'പടിഞ്ഞാറെ'; 'ആകാശമാൎഗ്ഗമെ' ചെന്നു; നി
ന്നുടെ 'വഴിയെ' വന്നു;


2. (പൂൎണ്ണതിട്ടം.) കന്നുകിടാക്കളെ 'കൂട്ടമെ' മടക്കി; 'ആരുമെ'
കാണാതെ; പണ്ടൊരു 'നാളുമെ' കണ്ടറിയാ;


3. (മാത്രം.) 'രണ്ടേ' ഉള്ളു; നമ്മുടെ 'പാപമെ' കാരണം; 'എങ്കി
ലെ' നല്ലൂ; 'വെക്കയെ' വേണ്ടു;


4. (ചോദ്യം.) നീ 'അല്ലെ പറഞ്ഞതു?


5. (വിശേഷണീകരണം.) 'നന്നേ' പുകഴ്ത്തി; 'സുഖമേ' കടന്നു.

18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/283&oldid=181518" എന്ന താളിൽനിന്ന് ശേഖരിച്ചത്