താൾ:CiXIV68c.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 271 —

ഉ-ം. 'മിക്ക'പേരും; 'പെരുത്താ'ളുകൾ, 'ഏറിയ' പുരുഷാരം; 'വ
ളരെ' ഉണ്ടു; 'ഏറ' പറഞ്ഞു; 'തുലൊം' നശിച്ചു.

299. അല്പത, അസീമത, എന്നവറ്റിൻ്റെ അൎത്ഥങ്ങൾക്കായി വരു
ന്ന ക്രിയകൾ എവ?

'കുറയ', എന്ന ഭാവരൂപം അല്പതയുടെ അൎത്ഥ
ത്തിൽ ക്രിയയെ വിശേഷിക്കുന്നു.

ഉ-ം. 'കുറെ' അങ്ങൊട്ടു ചെന്നു.

'കണ്ട', 'വല്ല', 'വാച്ച' എന്ന ശബ്ദന്യൂനങ്ങൾ
അസീമതയുടെ അൎത്ഥത്തിൽ നാമത്തെയും വി
ശേഷിക്കുന്നു.

ഉ-ം. 'കണ്ട'ജനങ്ങൾ; 'വല്ല' ദ്വീപാന്തരങ്ങൾ; 'വാച്ച'വസ്തു.

300. ഇവറ്റിൽനിന്നു പ്രതിസംഖ്യകളെയും ഉണ്ടാക്കാമൊ?

ഇവയിൽ നിന്നുണ്ടായ ചില പുരുഷനാമങ്ങ
ൾ പ്രതിസംഖ്യകൾക്കുപകരം നടന്നുവരുന്നു.

ഉ-ം 'മിക്കവർ'; 'മിക്കതു'; 'കണ്ടവർ'; 'വല്ലവർ'; 'വാച്ചവർ'.


കൎത്താവിൽകൎമ്മത്തിൽക്രിയകൾ.

301. കൎത്താവിൽക്രിയഎന്നതു എന്തു?

ആഖ്യയായ ക്രിയയെ ചെയ്യുന്ന കൎത്താവു പ്ര
ഥമവിഭക്തിയിൽ ഇരിക്കുമ്പൊൾ ആ ക്രിയ ക
ൎത്താവിൽക്രിയ എന്നു പേർപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/279&oldid=181514" എന്ന താളിൽനിന്ന് ശേഖരിച്ചത്