താൾ:CiXIV68c.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 269 —

ഉപക്രിയകൾ.

297. ഉപക്രിയാപദങ്ങൾ ഏവ?

അൎത്ഥത്തിൽ പ്രധാനക്രിയയായുള്ളതു ഭൂതക്രിയാ
ന്യൂനമായി തീൎന്നു, 'വിടുക', 'വെക്കുക,' 'കളയുക,'
'പോക,' 'വരിക,' 'കിടക്ക' മുതലായവകകൊണ്ടു
പൂൎണ്ണമായ്വന്നു, രണ്ടും കൂടി ഒരെ അൎത്ഥം ജനിപ്പി
ക്കുമ്പൊൾ, 'വിടുക' മുതലായവ ഉപക്രിയയെന്നു
പറകയും ചെയ്യും.

ഉ-ം. കളഞ്ഞൂട്ടു (=കളഞ്ഞു'വിട്ടു'); ഇട്ടേച്ചു;(=ഇട്ടു'വെച്ചു';) പോ
'യ്ക്കളഞ്ഞു'; തീൎന്നു'പോയി'; വായി'ച്ചുവരുന്നു'; എഴുതി'ക്കിടന്നു'
എന്നുള്ളവറ്റിൽ 'വിട്ടു' 'വെച്ചു' 'കളഞ്ഞു' 'പോയി' 'വരുന്നു'
'കിടക്കുന്നു' എന്നിവ ഉപക്രിയകളാകുന്നു.


298. ആധിക്യങ്ങൾക്കായി വരുന്ന ക്രിയകൾ ഏവ?

'മിക്ക', 'പെരുത്ത', 'ഏറിയ' എന്നുതുടങ്ങിയുള്ള
ശബ്ദന്യൂനങ്ങൾ നാമങ്ങളെ വിശേഷിക്കുന്നതി
ന്നും, 'വളരെ', 'ഏറവെ', 'തുലൊം' (=തുലവും) മുത
ലായി 'ഏ' 'ഉം' അവ്യയത്തോടു കൂടിയ ഭാവരൂപ
ങ്ങൾ ക്രിയകളെ വിശേഷിക്കുന്നതിന്നും, എടു
ത്തുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/277&oldid=181512" എന്ന താളിൽനിന്ന് ശേഖരിച്ചത്