താൾ:CiXIV68c.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 263 —

ഭാവരൂപം എപ്പോഴും മറ്റൊരുക്രിയയാൽ പൂ
ൎണ്ണമാകേണ്ടുന്നതിനെക്കൊണ്ടു ക്രിയാന്യൂനത്തി
ൻ്റെ ഭേദമെന്നു പറയാം.

'ഇൽ' എന്നതിൽ അവസാനിക്കുന്ന സംഭാവന ക്രിയാനാമത്തി
ൻ്റെ സപ്തമിവിഭക്തിയും, 'ആൻ' എന്നതിൽ അവസാനിക്കുന്നതു
ലോപിച്ചുണ്ടായ 'ആകിൽ' എന്നതു കൂടിയുള്ള ഭൂതക്രിയാന്യൂനവു
മത്രെ. അനുവാദകം=സംഭാവന+'ഉം', അത്രെ.


സഹായക്രിയകൾ.

296. സഹായക്രിയകൾ ഏവ?

പ്രധാനക്രിയയുടെ അൎത്ഥത്തിൽ വെവ്വേറെ
അല്പമായുള്ള ഭേദങ്ങൾ കാണിക്കുന്നവ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/271&oldid=181506" എന്ന താളിൽനിന്ന് ശേഖരിച്ചത്