താൾ:CiXIV68c.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

30. ട, ണ, ല, ള, റ, ഴ എന്നവകളുടെ മുമ്പെ ഇരിക്കുന്ന ഇ, ഉ,
എന്നവകൾ ഉച്ചരിക്കുന്നതു എങ്ങിനെ?

അവകൾ മൂൎദ്ധന്യസ്സ്വരങ്ങളായി, 'എ' 'ഒ' എ
ന്നവകളുടെ ഉച്ചാരണംകലൎന്നിട്ടുശബ്ദിച്ചു വരും.


ഉ-ം. 'ഇടം' എന്നതു 'യെടം' എന്നുച്ചരിക്കുന്നു.

'ഉറപ്പു' ,, ഒറപ്പു. ,, ,,

31. ഖരങ്ങൾക്കു എത്ര ഉച്ചാരണങ്ങൾ ഉണ്ടു?

രണ്ടുണ്ടു; അഞ്ചുഖരങ്ങൾക്കും പദാദിയിലും ദ്വി
ത്വത്തിലും മാത്രമെ പൂൎണ്ണമായ ഉച്ചാരണം വരൂ.


ഉ-ം. കൽ, ചക്ക, ടങ്കം, തച്ചൻ, പട്ടർ, പത്തു, തപ്പു.

32. പദമദ്ധ്യത്തിൽ ഖരങ്ങൾക്കു എന്തു ഉച്ചാരണം ഉണ്ടു?


മൃദൂച്ചാരണം തന്നെ നടപ്പു.

ഉ-ം. 'വക' എന്നുള്ളതു ഉച്ചാരണം നിമിത്തം 'വഹ' എന്നായി
തീരുന്നു; 'അരചു' എന്നതു 'അരശു' എന്നായി തീരുന്നു; ഷഡം
ഗം (എന്നതിൻെറ തത്ഭവം=ഷടങ്ങു.) 'അതു' എന്നതു ഏകദേ
ശം 'അദു' എന്നപോലെ ശബ്ദിക്കുന്നു. അപ്രകാരം 'പാപം' എ
ന്നതു 'പാവം' എന്നു ശബ്ദിക്കുമാറുണ്ടു.

33. സ്വരം ചേരാത്ത വ്യഞ്ജനങ്ങൾക്കു പേർ എന്താകുന്നു?

ൺ, ൻ, ർ, ൽ, ൾ. ഇങ്ങിനെ സ്വരം കൂടാതെ വ
രുന്നവ അൎദ്ധാക്ഷരങ്ങൾ തന്നെ.

34. അൎദ്ധലകാരത്തിന്നു എന്തു വിശേഷം ഉണ്ടു?

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/27&oldid=181261" എന്ന താളിൽനിന്ന് ശേഖരിച്ചത്