താൾ:CiXIV68c.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 261 —

292. അനുവാദകങ്ങളുടെ പ്രയോഗം എങ്ങിനെ?

രണ്ടു അനുവാദകങ്ങളും ഒരുപോലെ തന്നെ പ്ര
യോഗിച്ചുവരുന്നു.

ഉ-ം. 'മരിച്ചാലും' വേണ്ടതില്ല; 'കൊടുത്തീടിലും' ഭക്തിയില്ലെങ്കി
ൽ പിഴവരും.


293. 'ആലും' പ്രത്യയത്തോടിരിക്കുന്നതിന്നു വിധിപ്രയോഗവും പ
റ്റുന്നില്ലയൊ?

വിധിപ്രയോഗവും പറ്റും; എങ്കിലും അങ്ങിനെ
യുള്ള പ്രയോഗത്തിൽ 'കൊള്ളാം' എന്നുള്ളതു അ
ന്തൎഭവിച്ചിരിക്കുന്നു.

ഉ-ം. 'അറിഞ്ഞാലും' 'ഓൎത്താലും' ഇവ പൂൎണ്ണമായ്പറയുന്നതായാൽ
'അറിഞ്ഞാലും കൊള്ളാം'; 'ഓൎത്താലും കൊള്ളാം'; എന്നു പറയെ
ണ്ടതാകുന്നു.

294. 'എങ്കിലും,' 'ഏനിനും,' 'ആയാലും' 'ആനും' (= ആയിനും), ഈ
അനുവാദകങ്ങളെ ചോദ്യപേരുകളോടു ചേൎക്കുന്നതു എന്തു പ്ര
യോഗത്തിൽ ആകുന്നു?

സൎവ്വാൎത്ഥത്തിന്നു തന്നെ.

ഉ-ം. 'ഏവനെങ്കിലും', 'ആരാനും'; 'ആരായാലും'; 'ഏതാനും';
'എങ്ങേനും' മുതലായവതന്നെ.

295. ഭാവരൂപവും, സംഭാവനാനുവാദകങ്ങളും, ഏതു വകകളിൽ
ചേൎക്കാം?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/269&oldid=181504" എന്ന താളിൽനിന്ന് ശേഖരിച്ചത്