താൾ:CiXIV68c.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 259 —

ഉ-ം. 1. ആ പട്ടണത്തിൽ 'ഉള്ളവർ' അവിടെ വന്നു; 'ആട്ടുന്ന
വനെ' നെയ്വാൻ ആക്കരുതു;

2. നേരു 'പറയുന്നതു' നല്ലവരുടെ ലക്ഷണം.

291. സംഭാവനകളുടെ പ്രയോഗം എങ്ങിനെ?

രണ്ടു സംഭാവനയും ഏകദേശം ഒരുപോലെ പ്ര
യോഗിക്കാം.

ഉ-ം. (ഒന്നാം സംഭാവന.) പരമാൎത്ഥം 'ചൊന്നാൽ';

(രണ്ടാം സംഭാവന.) അമ്പുതാനെ വീണു 'പോകിൽ' ശമിക്കും.

എങ്കിലും 'ആൽ' പ്രത്യയത്തോടിരിക്കുന്നതിന്നു
കാലാൎത്ഥം കൂടെ ഉണ്ടു.

ഉ-ം. അഞ്ചു നാൾ 'കഴിഞ്ഞാൽ' പിന്നെ വരെണം.

'കാൾ' (=കാണിൽ) 'കാട്ടിൽ' എന്ന സംഭാവനക
ൾ താരതമ്യപ്രയോഗത്തിൽ വരും 'ഉം' അവ്യയം
ചേരുന്നതുമുണ്ടു.

ഉ-ം. ദൂരത്തെ ബന്ധുവെ'ക്കാൾ' അഴൽവക്കത്തെ ശത്രു നല്ലു;
പുഷ്പബാണനെ'ക്കാട്ടിൽ' സുന്ദരൻ നളനൃപൻ.

17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/267&oldid=181502" എന്ന താളിൽനിന്ന് ശേഖരിച്ചത്