താൾ:CiXIV68c.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 257 —

ശബ്ദന്യൂനങ്ങളുടെ ആഖ്യ മുമ്പെ വരുന്ന നാ
മത്തിൽ താൻ, പിന്നെവരുന്ന നാമത്തിൽ താ
ൻ, വരും.

ശബ്ദന്യൂനത്തിൻ്റെ ആഖ്യ പിന്നെവരുന്ന
നാമത്തിൽ ഇരിക്കുന്നപക്ഷത്തിൽ വളവിഭ
ക്തികളിലും അന്തൎഭവമായ്ക്കാണും.

ഉ-ം. 'നൂലു നൂല്ക്കുന്ന ചാലിയന്മാരിൽ,' ഇതിൽ 'ചാലിയന്മാരി
ൽ' എന്നതിലുള്ള 'ചാലിയന്മാർ' എന്നതു 'നൂല്ക്കുന്ന' എന്നുള്ളതിന്നു
അന്തൎഭവിച്ച ആഖ്യ.

289. ഭാവിശബ്ദന്യൂനത്തിൻ്റെ പ്രയോഗത്തിൽ എന്തെങ്കിലും വി
ശേഷം ഉണ്ടൊ?

ഭാവിശബ്ദന്യൂനത്തിൻ്റെ പ്രയോഗത്തിൽ കു
റെ വിശേഷം ഉണ്ടു; അതു ഭൂതത്തിന്നും പ്രയോ
ഗിക്കാം.

ഉ-ം. 'പോരും' പൊൾ വഴിയിന്നു യാത്ര ചൊല്ലി.

290. ക്രിയാപുരുഷനാമത്തിൻ്റെ പ്രയോഗത്തിൽ ഏതെങ്കിലും
വിശേഷം ഉണ്ടൊ?

ക്രിയാപുരുഷനാമം, (1) ഭിന്ന ആഖ്യാഖ്യാതങ്ങളി
രിക്കുമ്പൊൾ താനൊരുപവാക്യം തന്നെ എന്നി
ട്ടും, മറ്റൊരുപവാക്യത്തിന്നാകട്ടെ, വാക്യത്തിന്നാ
കട്ടെ, ആഖ്യയായൊ ആഖ്യാതമായൊ കൎമ്മമാ
യൊ വിശേഷണമായൊ നില്ക്കും; (2) നപുംസ
കക്രിയാപുരുഷനാമം ക്രിയാനാമപ്രയോഗത്തി
ലും കൊള്ളാം.

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/265&oldid=181500" എന്ന താളിൽനിന്ന് ശേഖരിച്ചത്