താൾ:CiXIV68c.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 249 —

അപൂൎണ്ണക്രിയയുടെ പ്രയോഗം.

280. ഭാവരൂപത്തിൻ്റെ പ്രയോഗം എങ്ങിനെ?

1. ഭാവരൂപം പ്രധാനക്രിയയുടെ ആഖ്യയെ ആ
ശ്രയിക്കുന്ന 'ചെയ്ക' മുതലായ സഹായക്രിയക
ളോടു ചേരും.

ഉ-ം. 'കുളിക്കയും ജപിക്കയും' ചെയ്തു.

2. ഭൂതക്രിയാന്യൂനത്തിൻ്റെയും സംഭാവനയു
ടേയും പ്രയോഗങ്ങളോടു വരും; 'എ' അവ്യയം
ചേൎക്കുന്നതും ആം.

ഉ-ം. പൂൎണ്ണതെളിവു 'ഇരിക്കെ'; 'വളരവെ' വൎദ്ധിച്ചു; 'ഇരിക്കെ'
കെടും.

3. ചിലപ്പോൾ പ്രധാനക്രിയകളോടു ചേൎന്നു അ
വറ്റിൻ്റെ കാലം, പ്രകാരം, പരിമാണം, മറ്റുംകാ
ണിച്ചു അവറ്റെ വിശേഷിക്കുന്നു; ക്രിയാഭാവ
ത്തെ വിട്ടു ഊനമായിനടക്കുന്ന ചില ക്രിയാധാതു
ക്കളുടെ ഭാവരൂപം ഈ പ്രയോഗത്തിൽ തന്നെ
വളരെ നടപ്പു; സാധാരണയായി 'ഏ', 'ഉം', അവ്യ
യങ്ങളും ചേരും; ഇതു ഭാവരൂപത്തിൻ്റെ വിശേ
ഷണപ്രയോഗം തന്നെ.

ഉ-ം. 'ആകവെ' നശിപ്പിക്കും; 'വളരെ' പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/257&oldid=181492" എന്ന താളിൽനിന്ന് ശേഖരിച്ചത്