താൾ:CiXIV68c.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 247 —

277. ഒന്നാം ഭാവികാലത്തിൻ്റെ പ്രയോഗം എങ്ങിനെ?

ഒന്നാം ഭാവികാലം 1. വരുംകാലത്തേയും, 2. സം
ശയഭാവത്തെയും, 3. നിത്യക്രിയയെയും, 4. ശ
ക്തിയെയും, കുറിക്കും.

1. ഉ-ം.(വരുംകാലം.) ഈരോഗം അല്പനാൾകഴിഞ്ഞാൽ 'ഇളകും';

2. (സംശയഭാവം.) ഇന്നലെ അവൻ വരുംപോൾ ഏകദേശം ഒ
മ്പതു മണിരാത്രി'യാകും' എന്നു തോന്നുന്നു;

3. (നിത്യക്രിയ.) അന്നന്നു ചെ'ന്നേല്ക്കും';

4. (ശക്തി.) അവൻ ഈ പണി 'എടുക്കും'.

278. രണ്ടാം ഭാവികാലത്തിൻ്റെ പ്രയോഗം എങ്ങിനെ?

രണ്ടാം ഭാവിക്കു, 1. ചോദ്യത്തിൽ ഭാവി, 2. അപേ
ക്ഷ 3. നിത്യത, 4. വൎത്തമാനം, ഈ നാലു പ്ര
യോഗങ്ങൾ പ്രധാനം.

1. ഉ-ം. (ചോദ്യത്തിൽ ഭാവി.) ഞാൻ എന്തു 'ചെയ്യൂ';

2. (അപേക്ഷ.), എൻപിഴ നീ 'പൊറുപ്പൂ';

3. (നിത്യത.) എപ്പോഴും ഇ'രിപ്പൂ' ഞാൻ;

4. (വൎത്തമാനം.) അവരെപ്പോലെ ഞാൻ ഉണ്ടൊ'കാട്ടൂ'.

279. വിധിപ്രയോഗം എങ്ങിനെ?

വിധിക്കു 1. നിയോഗം, 2. അപേക്ഷ, 3. ഉത്ത
മപ്രഥമകളിൽ നിമന്ത്രണം, ഈ മൂന്നുപ്രയോഗ
ങ്ങൾ ഉണ്ടു.

1. ഉ-ം. 'കേൾ' എടൊ! 'കേൾപ്പിൻ'!

2. ഞാൻ 'പോകട്ടെ'! നന്മ'വരട്ടെ'!

3. എങ്ങാനും 'പോയ്കൊൾവിൻ'!

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/255&oldid=181490" എന്ന താളിൽനിന്ന് ശേഖരിച്ചത്