താൾ:CiXIV68c.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 245 —

ഉ-ം. 'ഇതെ'ൻ്റെ ജീവനും തരുവൻ; 'ഏതൊ'രുഭാഗ്യവാൻ;
'അതെ'പ്രകാരം.

'അതു' എന്നുള്ളതു അരസമാസത്തിൽ നിരൎത്ഥക
വും ആകും.

ഉ-ം. വാനരന്മാ'രതിൽ' മുമ്പൻ.

ക്രിയാപ്രയോഗം പൂൎണ്ണക്രിയ.

275. വൎത്തമാനകാലത്തിൻ്റെ പ്രയോഗം എങ്ങിനെ?

1. ഇപ്പൊൾ നടക്കുന്നതിന്നും, 2. വേഗത്തിൽ
വരുവാനുള്ളതിന്നും, 3. വൎണ്ണനയിൽ ഭൂതത്തി
ന്നും, വൎത്തമാനത്തെ കൊള്ളിക്കാം.

1. ഉ-ം. (ഇപ്പൊ നടക്കുന്നതിന്നു.) അവൻ ഇന്നു 'ദുഃഖിക്കുന്നു';

2. (വെഗത്തിൽ വരുവാൻ ഉള്ളതിന്നു.) ഞാൻ നാളെ 'വരുന്നു';

3. (വൎണ്ണനയിൽ ഭൂതത്തിന്നു.) അൎജ്ജുനൻ പോൎക്കളത്തിൽ എത്തി
യാറെ, അവൻ്റെ അസ്ത്രത്താൽ 'വീഴുന്നിതു' ചിലർ, മോഹിച്ചി
തു ചിലർ.

276. ഭൂതകാലത്തിൻ്റെ പ്രയോഗം എങ്ങിനെ?

1. കഴിഞ്ഞതിന്നും, 2. ഇപ്പൊഴത്തെ കാലത്തോളം
എത്തുന്നതിന്നും, 3. പൂൎണ്ണതിട്ടഭാവിക്കും, ഭൂതം പ
റ്റും.

1. ഉ-ം. (കഴിഞ്ഞതിന്നു.) അവൻ ഇന്നലെ 'പോയി';

2. (ഇപ്പൊഴത്തെ കാലത്തോളം എത്തുന്നതിന്നു.) അതിന്നു എത്ര
വേണ്ടു 'എന്നറിഞ്ഞില';

3. (പൂൎണ്ണതിട്ടഭാവിക്കു.) കാറ്റു വീശുന്നുണ്ടു; മഴപെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/253&oldid=181488" എന്ന താളിൽനിന്ന് ശേഖരിച്ചത്