താൾ:CiXIV68c.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

ഷങ്ങളോടൊ, 'യ,' 'ര,' 'ല' എന്നവകളോടൊ,
ചേൎന്നിരിക്കുമ്പോൾ 'എ' സ്വരത്തിന്നു അധി
കം അടുത്തതായ ഒരു താലവ്യസ്വരത്തിൽ ഉച്ച
രിക്കുന്നു.

ഉ-ം. 'ഗജപതി' എന്നതു 'ഗെജപതി' എന്നപോലെ ഉച്ചരിക്കേ
ണ്ടതു.

'ജന്മി' ,, 'ജെന്മി' ,, ,, ,,

'ദരിദ്രൻ' ,, 'ദെരിദ്രെൻ' ,, ,, ,,

'യതി' ,, 'യെതി' ,, ,, ,,

'രതി' ,, 'രെതി' ,, ,, ,,

'ലത' ,, 'ലെത.' ,, ,, ,,


28. ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന 'അ'കാരത്തിൻെറയും, പ
ദാന്തത്തിൽ ഇരിക്കുന്ന 'അം' എന്നതിൻെറയും, ഉച്ചാരണത്തിൽ
എന്തു വിശേഷം ഉണ്ടു?

ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന അകാര
ത്തിൽ 'ഒ' കാരം ആശ്രയിച്ച സ്വരം കേൾക്കു
ന്നതുണ്ടു; പദാന്തത്തിൽ ഇരിക്കുന്ന 'അം' ഏക
ദേശം 'ഒം' എന്നതിൻെറ ശബ്ദത്തെ പോലെ
യും ഉച്ചരിക്കേണ്ടതാകുന്നു.

ഉ-ം. 'അംശം' എന്നതു ഏകദേശം 'അംശൊം' എന്നപോലെ.

'ബഹു' ,, ,, 'ബൊഹു' ,,

'നമ്മുടെ' ,, ,, 'നൊമ്മുടെ.' ,,

29. വാക്കിൻ്റെ ആദ്യം 'എ' 'ഒ' ഉണ്ടായിരുന്നാൽ ഉച്ചരിക്കേണ്ടതു
എങ്ങിനെ?

ഒരു വാക്കിൻെറ ആദ്യം 'എ' ആയിരുന്നാൽ ആ
യ്ത 'യെ' എന്നതു പോലെ ഉച്ചരിക്കേണ്ടതാകുന്നു.

(ഉ-ം. എല്ലാം='യെല്ലാം'.) വാക്കിൻെറ ആദ്യത്തിൽ വരുന്ന 'ഒ'
'വോ' എന്നതു പോലെ ശബ്ദിക്കുന്നു.

(ഉ-ം. ഒരു=വൊരു)

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/25&oldid=181259" എന്ന താളിൽനിന്ന് ശേഖരിച്ചത്