താൾ:CiXIV68c.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 239 —

2. സാഹിത്യത്തിന്നുപകരം പ്രഥമവിഭക്തിയിൽ
'ഉം' എന്ന അവ്യയത്തൊടുകൂടെ 'ആയി' എന്ന
ക്രിയാന്യൂനത്തെ ചേൎക്കും.

ഉ-ം. ഞാൻ 'അവനുമായ' വന്നു, എന്നതിൽ, 'അയ' എന്ന
ക്രിയ, 'വന്നു' എന്നതിനാൽ പൂൎണ്ണം; 'ആരുമായിട്ടു' യുദ്ധം; ൟ
പ്രയോഗത്തിൽ 'ഒന്നിച്ചു,' 'ഒത്തു,' 'കലൎന്നു,' 'പൂണ്ടു' മുതലായ
ക്രിയാന്യൂനങ്ങളെയും എടുക്കാം.

3. 'ആയി,' 'ആയ്ക്കൊണ്ടു,' 'വേണ്ടി' മുതലായ
ക്രിയാന്യൂനങ്ങൾ കാരണം, അല്ലെങ്കിൽ നിമി
ത്താൎത്ഥത്തിന്നായി ചതുൎത്ഥിക്കു ചേൎക്കാം.

ഉ-ം. 'ഗുരുവിനായി ചെയ്തു'; ഇതിൽ 'ആയി' എന്ന ക്രിയയു
ടെ ആഖ്യ അസ്പഷ്ടം.

'വെച്ചു' എന്നുള്ള ക്രിയാരൂപം ഇങ്ങിനെ സപ്ത
മിയോടു സഹായമായ്വരും.

ഉ-ം. 'വഴിയിൽ വെച്ചു കണ്ടു.'

ഇപ്രകാരം വിഭക്തികൾക്കു സഹായമായ്വരുന്ന
പദത്തിന്നു 'ഉപപദം' എന്നു പറയാം.

270. വചനങ്ങളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?

i.) സംഖ്യാനാമങ്ങളൊടു ബഹുവചനത്തിന്നു പ
കരം എകവചനം വളരെ നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/247&oldid=181482" എന്ന താളിൽനിന്ന് ശേഖരിച്ചത്