താൾ:CiXIV68c.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 237 —

ഉ-ം. ചൊന്നതു'നിമിത്തം' ക്രുദ്ധിച്ചു ദശാസ്യൻ; ഗംഗാനദിവ
രെ ചെന്നു.

3. സപ്തമിവിഭക്തിക്കുപകരം സ്ഥലത്തിൻ്റെ
അൎത്ഥമുള്ള 'അകം', 'കാൽ', 'മേൽ', 'മുൻ', 'കൈ',
'ഉൾ' മുതലായ പലനാമങ്ങളേയും എടുക്കാം. ഇ
വകൾ പ്രഥമയോടൊ, ആദേശരൂപത്തോടൊ,
സമാസമായി ചേരുകയും ചെയ്യും.

ഉ-ം. നെഞ്ചകം, കണ്ണിങ്കാൽ (കണ്ണിങ്കൽ) കാന്മേൽ, (കാല്മേൽ)
കൈയുൾ ഇത്യാദി.

269. വിഭക്തിപ്രത്യയങ്ങൾക്കു പകരമായാൻ സഹായമായാൻ വരു
ന്ന ക്രിയകൾ ഏവ?

1. തൃതീയക്കുപകരം 'കൊണ്ടു' എന്ന ക്രിയാന്യൂനം
പ്രധാനം. ഇതു സജീവനാമങ്ങളുടെ ദ്വിതീയ
വിഭക്തിയെഭരിക്കുന്നു.

ഉ-ം. അവനെ 'കൊണ്ടു' ചെയ്യിച്ചു; [ഇതിൽ 'കൊണ്ടു' എന്ന ക്രി
യ 'ചെയ്യിച്ചു' എന്നതിനാൽ പൂൎണ്ണം;] ഇപ്രകാരം തന്നെ 'തൊട്ടു',
'ചൊല്ലി', 'കുറിച്ചു' എന്നക്രിയാന്യൂനങ്ങളും പ്രധാനമായി വരുന്നു.


ഉ-ം. അതിർ 'തൊട്ടു' പിശകി; നാടു 'ചൊല്ലി' പിണക്കം; നി
ന്നെ 'കുറിച്ചില്ല' ശങ്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/245&oldid=181480" എന്ന താളിൽനിന്ന് ശേഖരിച്ചത്