താൾ:CiXIV68c.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 233 —

266. സപ്തമിയുടെ പ്രയോഗം എങ്ങിനെ?

സപ്തമിക്കു 1. ആധാരം, 2. സ്ഥലചേൎച്ച, 3. ഗമ
നം, 4. കാലം, 5. വിഷയം, 6. ഭയചിന്താദി, 7. താര
തമ്യം, 8. അധികാരം, 9. പ്രകാരം, 10. നിൎദ്ധാരണം
ഈ പത്തു പ്രയോഗങ്ങൾ പ്രമാണം.


1. ഉ-ം. (ആധാരം.) 'ചുമലിൽ' അമ്മയെ എടുത്തു;

'പിഴയാതവങ്കൽ' പിഴചുമത്തി;

2. (സ്ഥലചേൎച്ച.) ആഭരണങ്ങൾ 'മാറിൽ' അണിഞ്ഞു;
'കതവിങ്കൽ' നില്ക്ക;

3. (ഗമനം.) അവർ 'കോവിൽക്കൽ' ചെന്നു; 'മണ്ണിൽ' വീണു;

4. (കാലം.) 'ആദിയിങ്കലെ' ഒഴിവു;

5. (വിഷയം.) 'മണ്ണിൽ' മോഹം; 'ദീനരിൽ' കൃപ;


6. (ഭയചിന്താദി.) 'പോരിൽ' ഭയം;

7. (താരതമ്യം.) 'മുന്നേതിൽ' ഏറ്റം തെളിഞ്ഞാർ; 'അതിൽ' ഇതു
നല്ലതു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/241&oldid=181476" എന്ന താളിൽനിന്ന് ശേഖരിച്ചത്