താൾ:CiXIV68c.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 231 —

264. പഞ്ചമിയുടെ പ്രയോഗം എങ്ങിനെ?

പഞ്ചമിക്കു 1. പുറപ്പാടു, 2. ദൂരത, 3. ജനനം, ഈ മൂ
ന്നു പ്രയോഗങ്ങൾ പ്രധാനം.

1. ഉ-ം. (പുറപ്പാടു.) 'വഴിയിൽ നിന്നു' ഒഴിക; 'ആനമേൽനിന്നു
ഇറങ്ങി;

2. (ദൂരത.) 'മരത്തിൽനിന്നു' അരക്കാതം ദൂരം;

3. (ജനനം.) 'നാരിയിൽനിന്നു' ജനിച്ചു.

265. ഷഷ്ഠിയുടെ പ്രയോഗം എങ്ങിനെ?

ഷഷ്ഠി, ക്രിയയെ അല്ല, നാമത്തെ മാത്രം ആശ്ര
യിച്ചുകാണുന്ന സമാസരൂപം തന്നെ; 1. ജനനം,
2. അധികാരം, 3. വിഷയസംബന്ധം എന്നുള്ള
പ്രയോഗങ്ങൾ മുഖ്യം ആകുന്നു.

ഉ-ം. 1. (ജനനം.) 'മരത്തിൻ്റെ' കായ; 'രാജാവിൻ്റെ' പുത്രൻ;

2. (അധികാരം.) 'പാണ്ഡവരുടെ' നാടു;

3. (വിഷയസംബന്ധം.) 'ഉറുപ്പികയുടെ' വാക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/239&oldid=181474" എന്ന താളിൽനിന്ന് ശേഖരിച്ചത്