താൾ:CiXIV68c.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 227 —

261. സാഹിത്യം എന്നതു എന്തു?

സാഹിത്യം തൃതീയയുടെ ഭേദം അത്രെ; ഇതിന്നു,
1. സാമീപ്യം, 2. പൎയ്യന്തം, 3, ഇടവാടു, 4. വേ
ൎവ്വാടു, 5. തുല്യത, 6. പ്രകാരം ൟ ആറു പ്രയോ
ഗങ്ങൾ പ്രധാനം.

1. ഉ-ം. (സാമീപ്യം.) 'വാനോടു' മുട്ടം;

2. (ൎപയ്യന്തം.) 'മുടിയോടു' അടിയിട മുഴുവൻ;

3. (ഇടവാടു.) 'നിന്നോടു' പറഞ്ഞു;

4. (വേർവാടു.) 'അവനോടു' നാടുപിടിച്ചടക്കി; ചാണക്യനു 'മൌ
ൎയ്യനോടു അകല്ച;


5. (തുല്യത.) 'എന്നോടു' ഒത്തോർ;

6. (പ്രകാരം.) 'നലമോടു' ചൊന്നാർ.

262. ചതുൎത്ഥിയുടെ പ്രയോഗം എങ്ങിനെ?

ചതുൎത്ഥിക്കു 1. ഗമനം, 2. ദിഗ്ഭേദം, 3. കാലം,
4. പ്രമാണം, 5. തുല്യത, 6. അഭിപ്രായം, 7. യോ
ഗ്യത, 8. ഉടമ, 9. ദാനം, 10. പ്രതികാരം, 11. കാ
രണം, 12. നിമിത്തം ൟ പന്ത്രണ്ടു പ്രയോഗങ്ങ
ൾ പ്രധാനം.

15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/235&oldid=181470" എന്ന താളിൽനിന്ന് ശേഖരിച്ചത്