താൾ:CiXIV68c.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 225 —

258. രണ്ടു ദ്വിതീയയും ഒരുവാക്യത്തിൽതന്നെ ചേരുമൊ?

രണ്ടു ദ്വിതീയയും ദ്വികൎമ്മകക്രിയകളോടു ചേരും.

ഉ-ം. 'ആയതിനെ' 'എന്നെ' ഉപദേശിച്ചു; 'അവനെ' യമലോക
ത്തെ' പൂകിച്ചു.

159. ദ്വതീയ, ക്രിയയെഅല്ലാതെ നാമത്തെയും ആശ്രയിച്ചുനില്ക്കു
മൊ?

ദ്വിതീയ, പ്രിയാപ്രിയനാമങ്ങളെത്തന്നെ ആശ്ര
യിച്ചുകാണുന്നു.

ഉ-ം. 'ആരെയും' പ്രിയം ഇല്ല; 'നമ്മെ'കൂറുള്ളോർ; 'നമ്മെ' ദ്വേ
ഷം ഉണ്ടു.


160. തൃതീയയുടെ പ്രയോഗം എങ്ങിനെ?

തൃതീയക്കു, 1. കൎമ്മത്തിൽക്രിയയുടെ കൎത്താവു,
2. കഴിവു, 3. കാരണം, 4. കരണം, 5. വിഭാഗം
6. ഗമനത്തിൻ്റെ സ്ഥലം ഈ ആറു പ്രയോഗ
ങ്ങൾ പ്രധാനം.

1. ഉ-ം. (കൎമ്മത്തിൽക്രിയയുടെ കൎത്താവു.) കേരളഭൂമി 'പരശുരാ
മനാൽ' പടക്കപ്പെട്ടു;

2. (കഴിവു.) 'എന്നാൽ' കഴിയാത്തതു;

3. (കാരണം.) 'അൎത്ഥത്താൽ' വലിപ്പം;

4. (കരണം.) 'വാളാൽ' വെട്ടി;

5. (വിഭാഗം.) 'പത്തുതലകളാൽ' ഒന്നു.

6. (ഗമനത്തിൻ്റെ സ്ഥലം.) 'പിന്നാലെ' ചെന്നു.

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/233&oldid=181468" എന്ന താളിൽനിന്ന് ശേഖരിച്ചത്