താൾ:CiXIV68c.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 221 —

2. ഇതു കൂടാതെ, നാമത്തിന്നും അതിന്നു പകരം നി
ല്ക്കുന്ന പ്രതിസംജ്ഞക്കും തമ്മിലുള്ള പൊരുത്തം
മറ്റൊരു പ്രകാരം ആകുന്നു.

ഉ-ം. 'ഇതു എൻ്റെ കുതിര,' ഇവിടെ 'കുതിര' എന്നതു നപുംസ
കലിംഗം പ്രഥമപുരുഷൻ ഏകവചനവും അതിന്നു പകരം
നില്ക്കുന്ന 'ഇതു' എന്ന പ്രതിസംജ്ഞയും നപുംസകലിംഗം പ്ര
ഥമപുരുഷൻ ഏകവചനവും ആകുന്നു.

254. പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കാമൊ?

പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോ
ഗിക്കുന്നില്ല.

i.) 'നിന്നോളം നന്നല്ല ആരും,' എന്നതിൽ പൊരുത്തം സൂക്ഷ്മ
പ്രകാരമുള്ള 'നല്ലവർ' എന്നു വേണ്ട, 'നന്നു' എന്നുള്ള നപുംസ
കം തന്നെ മതി.

ii.) 'കാണിജനം വാഴ്ത്തിനാർ,' ഇങ്ങിനെയുള്ളവയിൽ വൃന്ദാൎത്ഥ
ത്താൽ ആഖ്യാതത്തിന്നു ബഹുവചനം കൊള്ളാം.

255. ആശ്രിതാധികരണം എന്നതു എന്തു?

ആശ്രിതാധികരണം, ഒരുക്രിയയെ എങ്കിലും നാ
മത്തെ എങ്കിലും ആശ്രയിച്ചു കാണുന്ന വിഭ
ക്തികളുടെ പ്രയോഗം തന്നെ.

ഉ-ം. 'അവൻ രാമനെ അയച്ചു' എന്നതിൽ, 'രാമനെ' എന്ന ദ്വി
തീയ 'അയച്ചു' എന്നക്രിയയെ ആശ്രയിച്ചിരിക്കുന്നു; ഇതുപ്രകാ
രം തന്നെ, കൎത്തൃവിഭക്തി ഒഴികെ മറ്റെല്ലാ വിഭക്തികളും നാ
മത്തെ എങ്കിലും, ക്രിയയെ എങ്കിലും, ആശ്രയിച്ചിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/229&oldid=181464" എന്ന താളിൽനിന്ന് ശേഖരിച്ചത്