താൾ:CiXIV68c.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 215 —

247. കൎമ്മമൊ ആഖ്യയൊ ആയിനില്ക്കുന്ന അധീനവാക്യങ്ങൾ എ
ങ്ങിനെ?

ഇവറ്റിന്നു പിന്നിൽ 'എൻ' (=പറ, വിചാരിക്കു്)
ധാതുവിൻ്റെ അപൂൎണ്ണക്രിയയിൽ ഒന്നുവേണം;
'എൻ' ധാതു കൎത്തൃ പ്രയോഗത്തിൽ* നടന്നാ
ൽ അവ കൎമ്മങ്ങൾ തന്നെ; കൎമ്മണിപ്രയോ
ഗത്തിൽ നടന്നാൽ ആഖ്യകളും തന്നെ; ഇവറ്റി
ന്നു സൂചിതവാക്യമെന്നു പറയുന്നു.

ഉ-ം. 1. 'അടിയത്തിന്നു തരികയും വേണം' എന്നുണൎത്തിച്ചു;

2. 'വേണ്ടു' എന്നതു കേട്ടു നൃപൻ.

248. വിശേഷണങ്ങളായി ഉപയോഗിച്ചുവരുന്ന അധീനവാക്യങ്ങ
ൾ എവ?

ആദ്യത്തിൽ ചോദ്യപ്രതിസംജ്ഞ നില്ക്കയും, പ്ര
ധാനവാക്യത്തിൽ ഒരു ചൂണ്ടുപേരിന്നു സംബ
ന്ധിക്കുകയും ചെയ്യുന്നവ തന്നെ; ഇവറ്റിന്നു
സംബന്ധിതവാക്യങ്ങൾ എന്നുപേർ; ഈവക
മേൽപറഞ്ഞ ചൂണ്ടുപേൎക്കു വിശേഷണം ത
ന്നെ; അവറ്റോടു 'ഒ' അവ്യയം പലപ്പൊഴും
ചേരും.

ഉ-ം 'യാതൊരുജനത്തിനും യാതൊരുജനം പ്രിയം' ആയവന്നു്
അവൻ പ്രിയൻ.

* 301, 302 ചോദ്യങ്ങളിൽ നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/223&oldid=181458" എന്ന താളിൽനിന്ന് ശേഖരിച്ചത്