താൾ:CiXIV68c.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 205 —

vi.) ഷഷ്ഠി, ദ്വിതീയ, എന്ന വിഭക്തികൾ ഒഴികെ
ശേഷമുള്ള എല്ലാ വളവിഭക്തികൾ.

ഉ-ം. 'അകത്തു' ചെന്നു; 'വാളാൽ' വെട്ടി; ബ്രാണ്മണനോടു'
പറഞ്ഞു; പേരിനി 'ഇനിക്കു' രണ്ടുണ്ടു; 'ആനമേൽനിന്നി'റങ്ങി;
'മാറിൽ' അണിഞ്ഞു.


vii.) സംസ്കൃതത്തിൽ ഉള്ള ചില നപുംസകഗുണ
വാചകങ്ങളും, അവ്യയങ്ങളും.

ഉ-ം. 'ഭൃതുകുതുകം' 'ചിരിച്ചു; 'മുദാ' ചൊല്ലിനാൻ; 'ഇത്ഥം' പറ
ഞ്ഞു; 'മന്ദമന്ദം' നടകൊണ്ടാൻ.

എന്നിവ പ്രധാനം.

240. ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും, ആകുന്നവ
ഏവ?

ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങ
ളും, മേൽപറഞ്ഞവറ്റിൽ ഏതും ആം; ആഖ്യ
യൊ, കൎമ്മമൊ, നാമമായാൽ നാമാഖ്യാതത്തിൻ്റെ
വിശേഷണം എന്നു പറഞ്ഞവറ്റിൽ ഏതും പ
റ്റും; പിന്നെ ആഖ്യയൊ, കൎമ്മമൊ, ക്രിയയായാ
ൽ ക്രിയാഖ്യാതത്തിനു വിശേഷണമായി വരുന്ന
വറ്റിൽ ഏതും പറ്റും.

i. ഉ-ം. (ആഖ്യാവിശേഷണമായ ശബ്ദന്യൂനം.) 'വേട്ട' ബ്രാഹ്മ
ണൻ ഒരു നിക്ഷേപം കണ്ടു;

ii. (ആഖ്യാവിശേഷണമായ അനുവാദകം.) 'വിപത്തിലാണീടി
ലും' വീരൻ അസാരകാൎയ്യം തുനിഞ്ഞീടുമൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/213&oldid=181448" എന്ന താളിൽനിന്ന് ശേഖരിച്ചത്